fbpx
DCBOOKS
Malayalam News Literature Website

മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം ബെന്യാമിന്

തിരുവനന്തപുരം: 28-ാമത് മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്. 50,000 രൂപയും പ്രൊഫ.പി.ആര്‍.സി നായര്‍ രൂപകല്പന ചെയ്ത ദാരുശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ.ആര്‍ മീര, എന്‍.ശശിധരന്‍, പ്രൊഫ. എന്‍.വി നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

മുട്ടത്തുവര്‍ക്കിയുടെ ചരമവാര്‍ഷികദിനമായ മെയ് 28-ന് പന്തളത്ത് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമ്മാനിക്കും.കഴിഞ്ഞ വര്‍ഷം കെ.ആര്‍ മീരയ്ക്കായിരുന്നു മുട്ടത്തുവര്‍ക്കി പുരസ്‌കാരം.

Comments are closed.