DCBOOKS
Malayalam News Literature Website

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം ടി.ഡി രാമകൃഷ്ണന്

പാലക്കാട്: മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക ട്രസ്റ്റ് പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്. ടി.ഡി രാമകൃഷ്ണന്റെ നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂണ്‍ എട്ടിനു വൈകിട്ട് നാലിന് മുണ്ടൂര്‍ കെ.എ.വി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പുരസ്‌കാരം സമ്മാനിക്കും.

ടി.ഡി രാമകൃഷ്ണന്റെ ഏറെ നിരൂപകപ്രശംസ നേടിയ കൃതിയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിക്ക് 2017-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ആഭ്യന്തര യുദ്ധാനന്തരമുള്ള ശ്രീലങ്കയുടെ പരിപ്രേക്ഷ്യത്തില്‍ രചിക്കപ്പെട്ടിരിക്കുന്ന നോവലില്‍ വര്‍ത്തമാനകാല രാഷ്ട്രീയവും ഭൂതകാലമിത്തും സംയോജിപ്പിച്ചിരിക്കുന്നു. 2014-ല്‍ പ്രസിദ്ധീകരിച്ച നോവല്‍ മലയാറ്റൂര്‍ പുരസ്‌കാരം, മാവേലിക്കര വായനാ പുരസ്‌കാരം, കെ.സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, എ പി കളയ്ക്കാട് സാഹിത്യപുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.

Comments are closed.