DCBOOKS
Malayalam News Literature Website

‘ചുരുളി’യും ‘മുള്ളരഞ്ഞാണ’വും

ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ചുരുളി സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ  പ്രേക്ഷകരിലെത്തി.   വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചുരുളി റിലീസായയുടന്‍ വിനോയ് തോമസിന്റെ ‘മുള്ളരഞ്ഞാണം’ എന്ന പുസ്തകത്തിന് പിന്നാലെയാണ് പുസ്തകപ്രേമികള്‍. വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന കഥാസമാഹാരത്തിലെ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയാണ് ചുരുളിയായി അവതരിച്ചിരിക്കുന്നത്.

Textജനായത്തഭരണകൂടം തന്നെ ജനാധിപത്യമര്യാദകളെ കാറ്റില്‍ പറത്തുന്ന നടപ്പുദിനങ്ങളില്‍ നിയമപാലകര്‍ ചെയ്യുന്ന ‘കൊള്ളരുതായ്മ കള്‍’ രേഖപ്പെടുത്താത്ത രാഷ്ട്രീയത്തെ പരിശോധിക്കുകയാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥ. ‘തങ്ങളുടെ’ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ‘അവരെ’ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഭരണകൂടനിയമങ്ങളുടെ പ്രതിനിധികളാണ് കഥയിലെ നിയമപാലകര്‍. പെരുമാറ്റച്ചട്ടങ്ങള്‍, നിരോധനങ്ങള്‍ എന്നിങ്ങനെയുള്ള ചതുരതകളെ അധികാരമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഏതെല്ലാം വിധത്തിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നതിന്റെ അസമവാക്യത്തെ നിര്‍ധാരണം ചെയ്യുകയാണ് വിനോയ് തോമസ് ഈ കഥയിലൂടെ. അത്തരത്തിലുള്ള ഓട്ടക്കളമായ സമകാലികലോകത്തെ ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ഇതില്‍.

രാഷ്ട്രീയാഘാതങ്ങള്‍ അനുദിനമെന്നോണം അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയായി നാം മാറി എന്നത് യുക്തിപരമായ വര്‍ണനയാണ്. നിയമം സത്യസന്ധമായി അനുശാസിച്ചുകൊണ്ട് നീതിക്കു വേണ്ടി നില നില്‍ക്കുന്നവര്‍ അധാര്‍മികമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിന്റെ കരിനിറം പുരണ്ട ചിത്രമാണ് കഥയില്‍ വിനോയ് വരച്ചുകാട്ടുന്നത്.

നിഗൂഢതയുടെ പശ്ചാത്തലത്തിലാണ് ചുരുളി കഥ പറയുന്നത്. 19 ദിവസം കൊണ്ടാണ് ചുരുളിയുടെ ചിത്രീകരണം ലിജോ ജോസ് പെല്ലിശ്ശേരി പൂര്‍ത്തിയാക്കിയത്.

വിനോയ് തോമസിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

എസ്.ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.