DCBOOKS
Malayalam News Literature Website

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’; ചിത്രീകരണം ആരംഭിച്ചു

സാഹിത്യകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ -യുടെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻ മന്ത്രി ശൈലജ ടീച്ചർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മല ഉണ്ണി ആദ്യ ക്ലാപ്പടിച്ചു. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നി​വരെ കേന്ദ്ര കഥാപാത്രങ്ങളാക്കി​ ഹരി​കുമാരാണ് ചിത്രം സംവി​ധാനം ചെയ്യുന്നത്. ക്യാമറ സന്തോഷ് തുണ്ടിയിൽ. പാട്ടുകൾ പ്രഭാവർമയുടേതാണ്. സംഗീതം ഔസേപ്പച്ചൻ. ബെൻസി പ്രൊഡക്‌ഷൻസാണ് നിർമാണം.

കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ, ബേനസീർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻ. അഴകപ്പൻ നിർവ്വഹിക്കുന്നു.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ  സിനിമയാകുന്നുവെന്ന വാര്‍ത്ത സിനിമാപ്രേമികളെയും പുസ്തകപ്രേമികളെയും ഒരേപോലെ ആവേശത്തിലാഴ്ത്തിയിരുന്നു. മീത്തലെപ്പുരയിലെ  സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന ഉള്‍ക്കരുത്തുള്ള പെണ്‍കുട്ടി കടന്നുവരുന്നതും അവള്‍ ഓട്ടോറിക്ഷ ഏറ്റെടുത്ത് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതുമായ രസകരമായ കഥയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.

മദാമ്മ, സാവിത്രിയുടെ അരഞ്ഞാണം, ദൈവത്തിന്റെ വികൃതികള്‍ തുടങ്ങി എം മുകുന്ദന്റെ കഥകള്‍ ഇതിനുമുമ്പു സിനിമയായിട്ടുണ്ടെങ്കിലും മുകുന്ദന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാകും ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.

 എം മുകുന്ദന്റെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.