DCBOOKS
Malayalam News Literature Website

മൗണ്ട് ആഥോസ്-സന്ന്യാസിമാരുടെ സ്വതന്ത്ര റിപ്പബ്ലിക്‌

ബെന്യാമിന്‍

ജീവിതത്തിലെ ചില നിമിഷങ്ങളിലെങ്കിലും നമ്മള്‍ സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള ഒരവസ്ഥയില്‍ ചെന്നുപെടും.കാല്‍ നൂറ്റാണ്ട് കാലം മുന്‍പ് എപ്പോഴോ എന്റെ മനസ്സില്‍ ചേക്കേറുകയും കടലിലെ തിരകള്‍പോലെ ഇടതടവില്ലാതെ എന്നിലേക്ക് ആര്‍ത്തലച്ചു വരുകയും ചെയ്തുകൊണ്ടിരുന്ന ഒരു സ്വപ്നമായിരുന്നു മൗണ്ട് ആഥോസ്. ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ലെന്ന് കരുതിയ അനേകം സ്വപ്നങ്ങളില്‍ ഒന്ന്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന്‍ നിക്കോസ് കസന്‍ദ് സാക്കിസായിരുന്നു ആ സ്വപ്നം എന്നില്‍ നിക്ഷേപിച്ചത്.

ജീവിതത്തിലെ ചില നിമിഷങ്ങളിലെങ്കിലും നമ്മള്‍ സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള ഒരവസ്ഥയില്‍ ചെന്നുപെടും. ആ നിമിഷത്തിലെ ജീവിതം അതികഠിനമായ ഒരു സ്വപ്നമല്ലെന്ന് വിശ്വസിക്കാന്‍ നമുക്ക് നന്നേ പാടുപെടേണ്ടിയും വരും. അങ്ങനെയൊരവസ്ഥയിലായിരുന്നു ഞാനപ്പോള്‍. മൗണ്ട് ആഥോസ് പര്‍വ്വതനിരകളിലുള്ള സെറോപൊട്ടാമോ എന്ന സന്ന്യാസിമഠത്തിലേക്കുള്ള പാതയിലൂടെ ഒറ്റയ്ക്ക് Pachakuthiraനടക്കുകയായിരുന്നു ഞാന്‍. ഇരുവശത്തും ഇലപൊഴിഞ്ഞ മരങ്ങള്‍. തണുപ്പുവന്ന് മൂടിയിട്ടും ഇല പൊഴിക്കാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന ഒലിവുകള്‍. ഉഴുതിട്ടിരിക്കുന്ന കൃഷിത്തോട്ടങ്ങള്‍. അകലെ മഞ്ഞുമൂടിയ പര്‍വ്വത ശിഖരങ്ങള്‍. മനോഹരമായകുന്നിന്‍ ചരിവ്. താഴെ ശാന്തമായ ഈജിയന്‍ കടലിലൂടെ ഒഴുകി മറയുന്ന ബോട്ട്.

കാല്‍ നൂറ്റാണ്ട് കാലം മുന്‍പ് എപ്പോഴോ എന്റെ മനസ്സില്‍ ചേക്കേറുകയും കടലിലെ തിരകള്‍പോലെ ഇടതടവില്ലാതെ എന്നിലേക്ക് ആര്‍ത്തലച്ചു വരുകയും ചെയ്തുകൊണ്ടിരുന്ന ഒരു സ്വപ്നമായിരുന്നു മൗണ്ട് ആഥോസ്. ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ലെന്ന് കരുതിയ അനേകം സ്വപ്നങ്ങളില്‍ ഒന്ന്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന്‍ നിക്കോസ് കസന്‍ദ് സാക്കിസായിരുന്നു ആ സ്വപ്നം എന്നില്‍ നിക്ഷേപിച്ചത്.

”കണ്ണുകളടച്ച് തപ്പിത്തടഞ്ഞ് ഞാനൊരു പുസ്തകമെടുത്തു. ആഞ്ചലോസ് ആ വിരലുകള്‍ക്കിടയില്‍നിന്ന് ആ പുസ്തകത്തെ തട്ടിയെടുത്ത് തുറന്നു നോക്കി. അത് ഫോട്ടോഗ്രാഫുകള്‍ നിറഞ്ഞ ഒരു വലിയ ആല്‍ബമായിരുന്നു. അതില്‍ സന്ന്യാസി മഠങ്ങള്‍, സന്ന്യാസിമാര്‍, സൈപ്രസ് മരങ്ങള്‍, ചെങ്കുത്തായ പാറകള്‍ക്ക് നെറുകയിലെ അറകള്‍, താഴെ ആര്‍ത്തലയ്ക്കുന്ന നദി എല്ലാമുണ്ടായിരുന്നു.

ആഥോസ് പര്‍വ്വതം. ഞാനലറി. എന്റെ ചങ്ങാതിയുടെ മുഖം തിളങ്ങി. അവന്‍ പറഞ്ഞു, ഇതുതന്നെയാണ് ഞാന്‍ വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നത്. നമുക്ക് അങ്ങോട്ടുതന്നെ പോകാം.” – റിപ്പോര്‍ട്ട് ടു ഗ്രെക്കോ, നിക്കോസ് കസന്‍ദ്സാക്കിസ്.

ബെന്യാമിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

നിക്കോസ് കസന്‍ദ്സാക്കിസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

പൂര്‍ണ്ണരൂപം 2023 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്‌

Comments are closed.