കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വേദി അക്ഷരത്തിൽ ‘എനർജൈസ് യുവർ മൈൻഡ്’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഗൗർ ഗോപാൽ ദാസ്, മില്ലി ഐശ്വര്യ എന്നിവർ പങ്കെടുത്തു.

ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ നാലാം ദിവസം വേദി അക്ഷരത്തിൽ മോട്ടിവേഷൻ സ്പീക്കർ ആയ ഗൗർ ഗോപാൽ ദാസ്, മില്ലി ഐശ്വര്യ എന്നിവർ ‘എനർജൈസ് യുവർ മൈൻഡ്’ എന്ന വിഷയത്തിൽ ചർച്ചയിൽ പങ്കെടുത്തു. എങ്ങനെയാണ് മനുഷ്യൻ ഫ്രീ ആവേണ്ടേതെന്നും, മനുഷ്യർ ടെൻഷൻ ഇല്ലാതാക്കണം എന്നും മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തിന് അത് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആ ചർച്ചയിൽ മനുഷ്യന്റെ മനസ്സിന്റെ സമാധാനത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.