DCBOOKS
Malayalam News Literature Website

അജയ് പി മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍ ‘മൂന്ന് കല്ലുകള്‍’; പ്രി ബുക്കിങ് തുടരുന്നു

സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന കൃതിക്കു ശേഷം വരുന്ന അജയ് പി മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍ ‘മൂന്ന് കല്ലുകള്‍’ പ്രി ബുക്കിങ് തുടരുന്നു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/ കറന്റ് പുസ്തകശാലകളിലൂടെയും പ്രീബുക്ക് ചെയ്യാം.

ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്‍, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും ഇപ്പോള്‍ സീരിയലില്‍ മാത്രം ഒതുങ്ങിപ്പോയതുമായ ഒരു സിനിമാനടന്റെയും ആത്മകഥ പ്രസാധകന്റെ നിര്‍ബന്ധപ്രകാരം അയാളാണെഴുതിയത്. അങ്ങിനെയുള്ള കറുപ്പനോട് അവിചാരിതമായി പരിചയപ്പെടുന്ന കബീര്‍ എ ചെറുപ്പക്കാരന്‍ സംസാരത്തിനിടയില്‍ ഒരിക്കല്‍ തന്റെ ജീവിതകഥയും എഴുതണം എന്നു സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു. തന്റേതെന്നു പറയുമ്പോള്‍ തനിക്കറിയാവുന്ന ചില മനുഷ്യരുടേയും ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥകളുടേയും കൂടിയാണെന്നു കബീര്‍ പറയുന്നുണ്ട്. കറുപ്പന്‍ നടത്തുന്ന ആ എഴുത്തുദ്യമത്തിന്റെ പരിണിതഫലമാണ് മൂന്ന് കല്ലുകള്‍ എന്ന നോവല്‍.

നഷ്ടപ്രദേശങ്ങളായിത്തീര്‍ന്ന ഇരുട്ടുകാനത്തിന്റെയും മലമുണ്ടയുടെയും വിചിത്രവും അയഥാര്‍ത്ഥവുമായ വിധിപ്പകര്‍പ്പാണിത്. സാമൂഹികവും പാരിസ്ഥിതികവും രാഷ്ട്രീയവുമായ സ്ഥാനഭ്രംശങ്ങളുടെയും ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലുള്ള ഈ നോവലില്‍ ഓരോ കഥാപാത്രത്തിന്റെയും സ്മരണ അതിനെക്കാള്‍ പ്രധാനമായ മറ്റൊരു സ്മരണയിലേക്ക് കൂട്ടിക്കൊണ്ടുപോയി അചഞ്ചലമായ പ്രണയവും അനാദിയായ ദുഃഖവും പകര്‍ന്നുതരുന്നു.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.