DCBOOKS
Malayalam News Literature Website

സ്നേഹവും സൗഹൃദവും പ്രണയവും കാമവും അന്യമാകുമ്പോൾ…

അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’ എന്ന നോവലിന് ആഷിക്ക്. കെ.പി
എഴുതിയ വായനാനുഭവം 

ഏകാന്തത സൃഷ്ടിക്കുന്ന ശൂന്യത നമ്മെ എല്ലാമറിഞ്ഞിട്ടും മനസിലാക്കിയിട്ടും അതിൽ തന്നെ നിലനിർത്തി  നമ്മളിലേക്ക് തന്നെ തളച്ചിടാറുണ്ട്.  അനുഭവിക്കാൻ വിധിക്കപ്പെട്ടതെന്ന തോന്നൽ, ഒരു തരം നിർവികാരത, ചുറ്റുപാടും കാണുന്ന  മനുഷ്യരോട് , ജോലിയോട് , സമൂഹത്തോട് ഒക്കെ തോന്നുന്ന നിസ്സംഗമായ മനോഭാവം.  സ്നേഹവും സൗഹൃദവും പ്രണയവും കാമവും അന്യമാകുമ്പോൾ ഉണ്ടാകുന്ന ശൂന്യത, അതിനിടയിൽ  നഷ്ടങ്ങൾ സ്വായത്തമാക്കുന്ന മറ്റു മനുഷ്യരുടെ ജീവിതം,  അവരിൽനിന്ന് മറ്റൊരാളുടെ ,  തുടർന്നു പോകുന്ന ഇത്തരം കഥകൾ ഒരാളുടെ ചിന്തയെയും ഏകാന്തതയെ എങ്ങനെ സ്പർശിക്കുന്നു എന്ന് പ്രതിപാതിക്കുന്ന തികച്ചും വ്യത്യസ്തമായ  രീതിയിൽ എഴുതപ്പെട്ട നോവലാണ് അജയ് പി മങ്ങാട്ട് എഴുതിയ മൂന്നു കല്ലുകൾ.  കേവലം  കഴിഞ്ഞുപോയ ഒരു സംഭവമല്ല ഇതിൽ പ്രതിപാദിക്കുന്നത്.

Textകഴിഞ്ഞുപോയതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങൾ,  പ്രകൃതിയിൽ ,  മൃഗങ്ങളിൽ,  മനുഷ്യരിൽ , മതങ്ങളിൽ,  ചിന്തകളിൽ എന്തിനേറെ  നമ്മുടെ വ്യവസ്ഥിതികളിൽ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന,  കാലത്തിന് മാറ്റാനും മറക്കാനും  കഴിയാത്ത സംഭവങ്ങളുടെ ആഖ്യാനം.  ഒരാൾക്ക് ആരെയും മാറ്റാനോ  സൃഷ്ടിക്കാനോ കഴിയില്ലെന്ന യാഥാർത്ഥ്യം.  ഇവയൊക്കെ കൃത്യമായി ഈ നോവലിൽ അവതരിപ്പിക്കുന്നു.  നാമോരോരുത്തരും ജീവിതാനുഭവങ്ങളിലൂടെ എടുത്തു വച്ച  കല്ലുകൾ നമ്മുടെ ജീവിത ഘട്ടങ്ങളെ തന്നെയാണ് അർത്ഥമാക്കുന്നത്. നമ്മുടെ നേട്ടത്തെയും കോട്ടത്തെയും നാം പുറത്ത് കടക്കണമെന്നാഗ്രഹിക്കുന്ന  എന്നാൽ പുറത്ത് കടക്കാൻ കഴിയാത്ത വിഗ്രഹങ്ങളായി നമ്മെ തന്നെ  പ്രതിഷ്ഠിക്കുന്നു . നോവലിൽ പ്രതിപാതിക്ക ഓരോ കഥാപാത്രങ്ങളും ഇത്തരം അനുഭവങ്ങൾ പേറുന്നവരാണ്.  കറുപ്പനിൽ ന്ന് ചോരയിലേക്കും റഷീദയിൽ നിന്ന് നൂറയിലേക്കും  ഏകയിൽനിന്ന് രാധയിലേക്കും  പ്രസാധകനിൽ നിന്ന് നടനിലേക്കും  മാധവനിൽ നിന്ന് ഇമാമിലേക്കും മിനായിൽ നിന്ന് എഡിറ്ററിലേക്ക് ഉള്ള ബന്ധങ്ങൾ ചേർച്ചകൾ  കേവലം അനുഭവങ്ങൾ എന്നതിനപ്പുറം  മനുഷ്യമനസ്സുകളുടെ വ്യത്യസ്തതകൾ,  ഓരോരുത്തരും അവരുടെ ജീവിതത്തിലെ കൃത്യമായ മാർഗ്ഗരേഖയിലൂടെ മാത്രം സഞ്ചരിക്കുന്നവരാണെന്നുള്ള തിരിച്ചറിവ് പ്രദാനംചെയ്യുന്നു.

തന്നിൽ നിന്നും പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന എന്നാൽ ആത്മസംഘർഷങ്ങൾക്കിടയിൽ തിലേക്കു തന്നെ സ്വയം തളച്ചിടാൻ ശ്രമിക്കുന്ന കറുപ്പന്റെ ജീവിതം തികച്ചും യാദൃശ്ചികമായി കണ്ടുമുട്ടിയ കബീറെന്ന ചെറുപ്പക്കാരനിലൂടെ    കബീറിൽ നിന്ന് മാധവനിലൂടെ മാധവനിൽ നിന്ന് ഊറായിയിലൂടെ അങ്ങനെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ,  പ്രകൃതിയിലേക്ക് സാമൂഹികവും പാരിസ്ഥിതികവുമായ പശ്ചാത്തലങ്ങളിലേക്ക് ഒക്കെ വായനക്കാരനെ സഞ്ചരിപ്പിച്ചുകൊണ്ടിരിക്കുന്നു . അവിടെയൊക്കെ മങ്ങാതെയും മാറാതെയും നിലനിൽക്കുന്ന പ്രണയം അന്ത്യമില്ലാതെ കൂടെ വരുന്ന ദുഃഖം ഇവയൊക്കെ  ചേർന്ന് ഒഴുക്കോടെ കൊച്ചുകൊച്ചു മേഘങ്ങൾ നീലാകാശത്തിൽ സഞ്ചരിക്കുന്ന നിശബ്ദമായ ഭാവത്തിൽ മൂന്നു കല്ലുകൾ എന്ന നോവൽ നമ്മെ ഒരിടത്തും പ്രതിഷ്ഠിക്കാതെ ജീവിതത്തിലേക്കും   അനുഭവങ്ങളിലേക്കും നമ്മളിലേക്ക് തന്നെയും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.