DCBOOKS
Malayalam News Literature Website

മൂടാടി ദാമോദരന്‍ സ്മാരക സാഹിത്യപുരസ്‌കാരം ടി.പി. വിനോദിന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ''സത്യമായും ലോകമേ'' എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം

വടകര സാഹിത്യവേദി ഏര്‍പ്പെടുത്തിയ മൂടാടി ദാമോദരന്‍ സ്മാരക സാഹിത്യപുരസ്‌കാരത്തിന് Textടി.പി. വിനോദിന്റെ ”സത്യമായും ലോകമേ” എന്ന കവിതാസമാഹാരം അര്‍ഹമായി. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

30-ന് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് സാഹിത്യവേദി പ്രസിഡന്റ് ഡോ. എ.കെ. രാജന്‍, സെക്രട്ടറി പുറന്തോടത്ത് ഗംഗാധരന്‍, അവാര്‍ഡ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ വീരാന്‍കുട്ടി എന്നിവര്‍ അറിയിച്ചു.

സത്യമായും ലോകമേ-“ചിരപരിചിതമായനിര്‍വചനങ്ങളില്‍ നിന്നും ആശയങ്ങളെ സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ് വിനോദിന് എഴുത്ത്. വസ്തുക്കളില്‍നിന്ന് വേര്‍പെടുന്നതോടെ വാക്കുകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു നിശ്ശ്ദതഈ കവികളിലുണ്ട് .തന്‍റെ ദെെനന്ദിനജീവിതാവസ്ഥകളെ നിത്യനൂതനമാക്കുന്നഭാവനയുടെ രസവാദവിദ്യ ഈ കവിതക്കൂട്ടിലുണ്ട്. ഉഴുന്നുവടയും ജീവിതവും, അകലങ്ങളുടെ കവിതകള്‍, ആവിഷ്കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ…, കുഴിമടി, ഗസല്‍ നെയ്യുന്നു,ദിശകളില്‍ തുടങ്ങിയ 51 കവിതകള്‍.”

Comments are closed.