DCBOOKS
Malayalam News Literature Website

എം.കെ സ്റ്റാലിന്‍ ഡി.എം.കെ അധ്യക്ഷന്‍

ചെന്നൈ: ഡി.എം.കെയുടെ പുതിയ അധ്യക്ഷനായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് സ്റ്റാലിനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. നിലവില്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായ സ്റ്റാലിന്‍ 49 വര്‍ഷം അധ്യക്ഷസ്ഥാനം വഹിച്ച എം. കരുണാനിധിയുടെ പിന്‍ഗാമിയായിട്ടാണ് ഈ പദവിയില്‍ എത്തുന്നത്.

അധ്യക്ഷ സ്ഥാനത്തേക്ക് മറ്റാരും പത്രിക സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ സ്റ്റാലിന്റെ പേര് അംഗീകരിക്കുകയായിരുന്നു. കരുണാനിധിയുടെ ഇളയമകനായ സ്റ്റാലിന്‍ നിലവില്‍ നിയമസഭയിലെ പ്രതിപക്ഷനേതാവാണ്. ട്രഷറര്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദുരൈമുരുകനും തെരഞ്ഞെടുക്കപ്പെട്ടു.

Comments are closed.