DCBOOKS
Malayalam News Literature Website

പ്രതിഭ സായി മിസ് കേരള 2018

കൊച്ചി: ഈ വര്‍ഷത്തെ മിസ് കേരള സുന്ദരിപ്പട്ടം പ്രതിഭ സായിക്ക്. വിബിത വിജയന്‍ രണ്ടാം സ്ഥാനവും ഹരിത നായര്‍ മൂന്നാം സ്ഥാനവും നേടി.

അഴകും ആത്മവിശ്വാസവും മാറ്റുരച്ച വേദിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 22 മലയാളി പെണ്‍കുട്ടികളാണ് മത്സരിച്ചത്. നാലു റൗണ്ടുകളിലായി പുലര്‍ച്ചെ രണ്ടു വരെ നീണ്ട മത്സരങ്ങള്‍ക്കൊടുവിലാണ് മിസ് കേരളയെ തെരഞ്ഞെടുത്തത്.

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രീതി ഭല്ല, സിനിമാതാരം രാഹുല്‍ മാധവ്, സൈബി ജോസ് കിടങ്ങൂര്‍ എന്നിവരായിരുന്ന വിധികര്‍ത്താക്കള്‍. പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇംപ്രസാരിയോ ആണ് മിസ് കേരള മത്സരം സംഘടിപ്പിച്ചത്.

Comments are closed.