DCBOOKS
Malayalam News Literature Website

മിന്നല്‍ക്കഥകള്‍

ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

പി.കെ. പാറക്കടവ്
വര: ഷിറിന്‍ റെഫി

മരം കണ്ണാടി നോക്കുന്നു

നദിക്കരികെയുള്ള മരം വെള്ളത്തില്‍ ചാഞ്ഞു നില്‍ക്കുന്നത് നദിയോടുള്ള ഇഷ്ടംകൊണ്ടല്ല, സ്ഫടിക ജലത്തില്‍ തന്നെത്തന്നെ കാണാനാണ്.

കാല്‍പ്പാടുകള്‍

ഇവിടെനിന്നു പോകുമ്പോള്‍ എന്റെ കാല്‍പാടുകള്‍ മാഞ്ഞു പോകാതിരിക്കാനാണ് ഞാന്‍ പഴയ വലിയ മെതിയടികളിട്ട് നടക്കുന്നത്.

കാറ്റിന്റെ ചിരി

ഇല കാടാണെന്നും ഇലയില്‍ തങ്ങിയ മഴത്തുള്ളി കടലാണെന്നും അഹങ്കരിച്ചു നില്‍ക്കുംനേരം ഓടി
യെത്തിയ കാറ്റ് ഇലയെയും മഴത്തുള്ളിയെയും തട്ടി താഴെയിട്ട് ചിരിച്ചു കൊണ്ടേയിരുന്നു.

പൂര്‍ണ്ണരൂപം ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.