DCBOOKS
Malayalam News Literature Website

‘മൈൻഡ് മാസ്റ്റർ- ലോകചെസ്സ്ചാമ്പ്യന്റെ വിജയപാഠങ്ങളും അനുഭവങ്ങളും’; പ്രീ ബുക്കിങ് ആരംഭിച്ചു

ഭാരതത്തിൽ നിന്നുള്ള ആദ്യ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന്റെ ആത്‌മകഥ ‘മൈൻഡ് മാസ്റ്റർ’ പ്രീബുക്കിങ് ആരംഭിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ പ്രീബുക്ക് ചെയ്യാവുന്നതാണ്.

ഒരു സാധാരണക്കാരനിൽ നിന്നും ചെസ്സ് ലോകത്തിലെ പടവുകൾ ഓരോന്നായി കീഴടക്കി വിജയം നേടിയ വിശ്വനാഥ് ആനന്ദിന്റെ ജീവിതം ഓരോ വായനക്കാരനും പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു. ജീവിതത്തിലെ ദുര്‍ഘടവും സങ്കീർണതകളും നിറഞ്ഞ ഘട്ടങ്ങൾ ചതുരംഗകളത്തിനു തുല്യമായതിനാൽ ബുദ്ധിപരവും സൂക്ഷ്മവുമായ കരുനീക്കങ്ങൾ രണ്ടിലും ഒരുപോലെ അനിവാര്യമാണെന്നു ഈ കൃതി വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. ആദ്യാവസാനം ആവേശം നിറഞ്ഞ തന്റെ ഐതിഹാസികമായ പോരാട്ടങ്ങൾ വിശ്വനാഥ് ആനന്ദ് സ്വന്തം വാക്കുകളിലൂടെ വിവരിക്കുമ്പോള്‍ ചെസ്സ് ലോകത്തിലെ വിസ്മയലോകത്തിലേക്ക് വായനക്കാരും കടന്നെത്തുന്നു. ലോകചാമ്പ്യന്റെ വിജയപാഠങ്ങൾ ഏതൊരു വായനക്കാരനും മുതൽ കൂട്ടാകുമെന്നുറപ്പ്.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.