DCBOOKS
Malayalam News Literature Website

സംഭവബഹുലമായ ഒരു ജീവിതയാത്രയുടെ അവസാനത്തിന് ഇന്ന് 25 വയസ്സ്

E. Moidu Moulavi

സംഭവബഹുലമായ ഒരു ജീവിതയാത്രയുടെ അവസാനത്തിന് ഇന്ന് 25 വയസ്സ് .സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു ഇ. മൊയ്തു മൗലവി.
മലബാറുകാര്‍ നൂറ്റാണ്ടിന്റെ സാക്ഷിയെന്ന് ഓമനപ്പേരിട്ടു വിളിച്ചിരുന്ന മൊയ്തു മൗലവി കോടഞ്ചേരി മരക്കാര്‍ മുസ്ലിയാരുടെ മകനായി പൊന്നാനി താലൂക്കിലെ മാറഞ്ചേരിയില്‍ ജനിച്ചു. മാതാവ് എളയേടത്ത് ഉമ്മത്തി ഉമ്മ.  ഇ. മൊയ്തു മൗലവി ദേശീയ മ്യൂസിയം 2011ലാണ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചത്. ഡിസി ബുക്‌സിന്റെ ചരിത്രത്തിലും ഇ. മൊയ്തു മൗലവി എന്ന സമരനായകന്റെ പ്രാധാന്യം എന്നും ഓര്‍മിക്കും. ഡിസി ബുക്‌സ് കെട്ടിടത്തിന്റെയും ഓഫ്‌സെറ്റ് പ്രസ്സിന്റെയും ഉദ്ഘാടനവേളയില്‍ വൈക്കം മുഹമ്മദ് ബഷീറിനും, കെ.എം മാത്യുവിനുമൊപ്പം ഇ. മൊയ്തു മൗലവിയും പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും പിന്നീട് കെ.പി. കേശവന്‍മേനോന്‍, കെ. കേളപ്പന്‍, കെ. മാധവന്‍നായര്‍, എ.കെ.ജി. തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം മലബാറിലെ നേതാവായി വളരുകയും ചെയ്തു മൊയ്തുമൗലവി. മുസ്ലിം സമുദായത്തിലെ യഥാസ്ഥിതിക്കെതിരെയും മൊയ്തു മൗലവി പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തന രംഗത്തും അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വളരെ കുറവായിരുന്ന കാലമായിരുന്നു മൊയ്തു മൗലവിയുടേത്. മൂന്നാം തരം എന്നറിയപ്പെടുന്ന, നാലാം തരം വരെയുള്ള ഒരു സ്കൂളിലാണ് മൗലവി പഠനം തുടങ്ങുന്നത്. സ്കൂളിൽ ചേരും മുൻപ് ഖുർആൻ പഠിപ്പിക്കുന്ന ‘നാഗദം’ എന്ന കീഴ്വഴക്കമാണ് അന്ന് നിലവിലുണ്ടായിരുന്നത്. അഞ്ചു വർഷത്തെ ഖുർആൻ പഠനമായിരുന്നു വിദ്യാഭ്യാസത്തിലെ ഏറ്റവും വലിയ നേട്ടമായി അന്ന് പരിഗണിച്ചിരുന്നത്. അറബി ഭാഷ പഠിക്കാൻ തുടങ്ങുന്നതിനും മുമ്പ് ഖുർ‌ആൻ മുഴുവൻ ഹൃദിസ്ഥമാക്കണം. അദ്ധ്യാപകർക്ക് ഖുർആനെപ്പറ്റി വിവരമില്ലായിരുന്നു എന്ന് മൊയ്തു മൗലവി തന്റെ ആത്മകഥയിൽ പറയുന്നു..

ഖിലാഫത്ത്, കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ മുന്നണി പ്പോരാളിയായിരുന്നു ഇ.മൊയ്തു മൗലവി. മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബിന്റെ വലംകൈയായി പ്രവർത്തിച്ചു. പത്ര പ്രവർത്തന രംഗത്തും അദ്ദേഹം സംഭാവന നല്കിയിട്ടുണ്ട് അൽ അമീൻ പത്രം തുടങ്ങിയപ്പോൾ അതിന്റെ സഹ പത്രാധിപരായി. തുടർന്ന് വളരെക്കാലം അൽ അമീനിന്റെ മുഖ്യ പത്രാധിപരായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും പിന്നീട് കെ.പി. കേശവൻമേനോൻ, കെ. കേളപ്പൻ, കെ. മാധവൻ നായർ, എ.കെ.ജി. തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരോടൊപ്പം മലബാറിലെ നേതാവായി വളരുകയും ചെയ്തു.

1921- ലെ മലബാർ ലഹളക്കാലത്ത് മൊയ്തു മൗലവി ജയിലിൽ ക്രൂര മർദ്ദനത്തിനിരയായി. മാറഞ്ചേരിയിലെ വീട് പട്ടാളക്കാർ കൊള്ളയടിച്ചു. മലബാർ ലഹള, ഖിലാഫത്ത്, നിയമ ലംഘനം‌ എന്നിങ്ങനെ സം‌ഭവ ബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രക്ഷോഭകാലം. ഇക്കാലത്ത് വെല്ലൂർ, രാജമന്ത്രി എന്നീ ജയിലുകളിലും‌ അദ്ദേഹം ജയിൽവാസം അനുഭവിച്ചു.

കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ, മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് എന്നിവയിൽ അംഗമായ അദ്ദേഹം ഭരണ ഘടനാ നിർമ്മാണ സമിതിയിലും രാജ്യ സഭയിലും പ്രതിനിധിയായി. കെ.പി.സി.സി, എ.ഐ.സി.സി എന്നിവയിൽ ദീർഘകാലം അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1985-ൽ അലഹാബാദിൽ വെച്ച് നടന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സമ്മേളനത്തിൽ മൊയ്തുമൗലവിക്ക് പ്രത്യേക ബഹുമതി നൽകി ആദരിച്ചു. സമ്മേളനത്തിന് പതാക ഉയർത്തിയതും അദ്ദേഹമായിരുന്നു.

പ്രധാന ഗ്രന്ഥങ്ങൾ

കാലഘട്ടങ്ങളിലൂടെ, എന്റെ കൂട്ടുകാരൻ, ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനം, ഇസ്ലാഹി പ്രസ്ഥാനം, സ്വാതന്ത്ര്യ സമര സ്മരണ മൗലവിയുടെ ആത്മകഥ, സലഫീ പ്രസ്ഥാനം ആദ്യകാല ചരിത്രം.

1995 ജൂൺ എട്ടിന്, നൂറ്റി പത്താം വയസ്സിൽ മൊയ്തു മൗലവി അന്തരിച്ചു. ഇ മൊയ്തു മൗലവി എന്ന മഹാനായ സ്വാതന്ത്യ സമര നായകൻ ഖിലാഫത്തു സമരത്തിൽ അക്രമത്തിനെതിരെ ഗാന്ധിജിയുടെ സമാധാന പാദ സ്വികരിക്കാൻ പറഞ്ഞു കൊണ്ട് സമരത്തിലേക്കു കടന്നുവന്ന ഇ മൊയ്തു മൗലവി നെഹ്രുവിന്റെയും മഹാത്മാ ഗാന്ധിജിയുടെയും ഉറ്റതോഴനായി മാറി അദ്ദേഹം ഈ ലോകത്തുനിന്നു വിട പറഞ്ഞു പോയങ്കിലും കേരളത്തിലെ മത സഹോദരൃത്തിന്റെ കിടാവിളക്കായി ഇന്നും തെളിഞ്ഞു നിൽക്കുന്നു.

Comments are closed.