DCBOOKS
Malayalam News Literature Website

ഗസല്‍ സംഗീത രാവുമായി മെഹ്ഫില്‍ ഇ സമാ കെഎല്‍എഫില്‍

ഇന്ത്യയിലെ പ്രസിദ്ധമായ മ്യൂസിക്കല്‍ ബാന്റ് മെഹ്ഫില്‍ ഇ സമാ കെ.എല്‍.എഫില്‍ ഗസല്‍ രാവുതീര്‍ക്കാന്‍ എത്തുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും പ്രത്യേകിച്ച് ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെയും ഒരു സായാഹ്ന സന്ധ്യയാണ് മെഹ്ഫില്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഗീത ബാന്റില്‍ കേരളത്തില്‍ നിന്നുമുള്ള കലാകാരന്മാരും ഉള്‍പ്പെടുന്നു. പ്രമുഖമായ അന്‍പതിലധികം വേദികളില്‍ ഇതിനോടകംതന്നെ സംഗീതം അവതരിപ്പിച്ചിട്ടുണ്ട് മെഹ്ഫില്‍ ഇ സമാ. സൂഫി സംഗീതം, ഖവ്വാലി, ഗസല്‍, ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതം തുടങ്ങിയവയാണ് മെഹ്ഫില്‍ പ്രധാനമായും അവതരിപ്പിക്കുന്നത്.

ഫെബ്രുവരി 8 മുതല്‍ കോഴിക്കോടിന്റെ മണ്ണില്‍ നടക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ  മൂന്നാമത്തെ എഡിഷനില്‍ കലാ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു. കലയുടെയും സംവാദത്തിന്റെയും ചര്‍ച്ചകളുടെയും സംഗമവേദികൂടിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

Read more…

Comments are closed.