DCBOOKS
Malayalam News Literature Website

ഓരോരോ കാലത്തെ ഉത്കണ്ഠകള്‍

ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

ഡോ. സി.കെ. അശോകവര്‍മ്മ

വ്യാവസായികവിപ്ലവവും, ‘The communist Manifesto’ (1848) ഡാര്‍വിന്റെ ‘On the Origin of Species’
(1859) എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമാകുന്നതും മറ്റും വിശ്വാസപ്രതിസന്ധിയിലേക്കു നയിച്ച കാലഘട്ടത്തിലാണ് ആര്‍നോള്‍ഡിന്റെ സാഹിത്യസൃഷ്ടി നടക്കുന്നതെങ്കില്‍, നഗരവത്കരണത്തിന്റെ കാപട്യത്തിന്റെ കാലത്തെ ചിത്രീകരിക്കുന്ന കവിതകളാണ് കക്കാടിന്റെ രചനകള്‍. പൊള്ളയായ മുഖങ്ങള്‍ നിറഞ്ഞ, പരസ്പരവിശ്വാസംതന്നെ നഷ്ടോന്മുഖമാകുന്ന കാലമാണത്. സ്‌കൂള്‍ ഇന്‍സ്‌പെക്ടറായി ജോലിചെയ്ത് എഴുത്തുകാരനായ വ്യക്തിയാണ് ആര്‍നോള്‍ഡ്‌.

മാത്യു ആര്‍നോള്‍ഡ് (1822-1888) എന്ന വിക്ടോറിയന്‍ കവി പിറന്ന് ഒരു നൂറ്റാണ്ടിനുശേഷമാണ് എന്‍.
എന്‍. കക്കാട് (1927-1987) എന്ന മലയാള കവിതയിലെ ആധുനികതയുടെ വക്താവ് ജനിക്കുന്നത്. ആര്‍നോള്‍ഡിന്റെ Pachakuthiraമരണശേഷം നൂറുകൊല്ലം തികയാറാകുമ്പോഴാണ് കക്കാട് ദിവംഗതനാകുന്നത്. ഒരു ശതാബ്ദത്തിന്റെ അന്തരം, പക്ഷേ അവരുടെ കവിതകളില്‍ കണ്ടെന്നു വരില്ല. പ്രത്യേകിച്ചും ആര്‍നോള്‍ഡിന്റെ ‘ഡോവര്‍ബീച്ചും’ (Dover Beach) കക്കാടിന്റെ ‘സഫലമീയാത്ര’യും ഒപ്പം ചേര്‍ത്തു വായിച്ചാല്‍.

വ്യാവസായികവിപ്ലവവും, ‘The communist Manifesto’ (1848) ഡാര്‍വിന്റെ ‘On the Origin of Species’ (1859) എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമാകുന്നതും മറ്റും വിശ്വാസപ്രതിസന്ധിയിലേക്കു നയിച്ച കാലഘട്ടത്തിലാണ് ആര്‍നോള്‍ഡിന്റെ സാഹിത്യസൃഷ്ടി നടക്കുന്നതെങ്കില്‍, നഗരവത്കരണത്തിന്റെ കാപട്യത്തിന്റെ കാലത്തെ ചിത്രീകരിക്കുന്ന കവിതകളാണ് കക്കാടിന്റെ രചനകള്‍. പൊള്ളയായ മുഖങ്ങള്‍ നിറഞ്ഞ, പരസ്പരവിശ്വാസംതന്നെ നഷ്ടോന്മുഖമാകുന്ന കാലമാണത്. സ്‌കൂള്‍ ഇന്‍സ്‌പെക്ടറായി ജോലിചെയ്ത് എഴുത്തുകാരനായ വ്യക്തിയാണ് ആര്‍നോള്‍ഡ്. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച്, ആകാശവാണിയില്‍ നിറഞ്ഞ്, കവിയായിത്തീര്‍ന്നയാളാണ് കക്കാട്. തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ വിഹ്വലതകളും ഉത്കണ്ഠകളും രണ്ടുപേരുടെയും കവിതകളില്‍ പ്രതിഫലിച്ചുകാണാം.

ആര്‍നോള്‍ഡ് ‘ഡോവര്‍ ബീച്ച്’ എന്ന കവിത വിഭാവനം ചെയ്യുന്നത് തന്റെ മധുവിധുകാലത്താണെങ്കില്‍ കക്കാട് ‘സഫലമീയാത്ര’ എഴുതുന്നത് മാരകരോഗം അദ്ദേഹത്തെ കാര്‍ന്നുതിന്നുന്ന അവസ്ഥയിലാണ്. ‘ഡോവര്‍ ബീച്ച്’ തുടങ്ങുന്നത് ഇങ്ങനെയാണ്.

“The sea is calm tonight
The tide is full, the moon lies fair
Upon the straits.”

നിറഞ്ഞൊഴുകുന്നതെങ്കിലും ശാന്തമായ സമുദ്രം. കടലിടുക്കുകളില്‍ ചാരുതയാര്‍ന്ന ചന്ദ്രന്‍. ഹൃദ്യമായ പശ്ചാത്തലം. കക്കാടിന്റെ ‘സഫലമീയാത്ര’ യുടെയും രംഗം സമാനമാണ്.

പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.