DCBOOKS
Malayalam News Literature Website

മതത്തിന്റെ പിടിമുറയിൽ

തന്റെ നാട്ടിൽ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് പാവകളുടെ വീട് എന്ന പുസ്തകം സന്തോഷ്‌കുമാർ രചിച്ചത്. ഭൂപ്രകൃതിയെ വിഭജിക്കാൻ എളുപ്പാമാണെന്നും പക്ഷെ അവരുടെ മനസ്സിനെ വിഭാജിപ്പിക്കുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ മാത്രം ആണ് മതസൗഹാർദ്ധം നടക്കുന്നത് എന്ന് പറയുന്നതോടപ്പം മതത്തിന്റെ പിന്നാലെ നടക്കുന്ന ഭ്രാന്തിനേക്കാൾ ഭയാനകമായ മറ്റൊരു ഭ്രാന്ത്‌ ഇല്ലാ എന്നും കൂട്ടിച്ചേർത്തു.ഇന്ത്യയിൽ സർവദേശീയത സ്വപ്നം കണ്ടവരിൽ നിന്നും പിന്നീട് ആ ആശയം സങ്കുചിതമായി മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഒരു മതത്തിലുള്ളവരെ കുറ്റപ്പെടുത്തുമ്പോൾ ആ സ്ഥാനത്തേക്ക് നമ്മളെ തന്നെ പ്രതിഷ്ഠിക്കണമെന്ന അഭിപ്രായവും അദ്ദേഹം മുന്നോട്ട് വെച്ചു. ദേശീയതയെ ഉപയോഗിച്ചു ചൂഷണം ചെയ്യുന്നത് എരിഞ്ഞു നിൽക്കുന്ന രാഷ്ട്രീയത തത്വം ആണ് എന്ന് അദ്ദേഹം വാദിച്ചു.

Comments are closed.