DCBOOKS
Malayalam News Literature Website

‘യാത്ര’ എന്ന ചെറിയ വലിയ വാക്ക്!

ബെന്യാമിന്റെ ‘മാർകേസ് ഇല്ലാത്ത മക്കൊണ്ടോ’ എന്ന പുസ്തകത്തിന് വിനോദ് വി ആർ  എഴുതിയ വായനാനുഭവം

യാത്ര. എത്ര ചെറിയ വാക്ക് – അല്ല; എത്ര വലിയ വാക്ക്. ആഴമുള്ള അനുഭവങ്ങളായി ഓരോ യാത്രയും യഥാർത്ഥ യാത്രികന്റെയുള്ളിൽ എന്നുമുണ്ടാകും. ഓരോ സ്വപ്നത്തിനും പിന്നാലെയുള്ള നടത്തമാണ് ജീവിതമെങ്കിൽ യാത്രകൾ ആ സ്വപ്നത്തിന് നാം പണിതുവെച്ച Textഅതിരുകളെ ഇടിച്ചുകളയുന്നു. വിശാലമായ ലോകത്തിലേക്കും അതിലൂടെ ഏറെ വിശാലമായ ചിന്തകളിലേക്കും നടന്നുകയറാനുള്ള ചവിട്ടുപടികളായി യാത്രകൾ മാറുന്നു.

മാർകേസ് ഇല്ലാത്ത മക്കൊണ്ടോ ബെന്യാമിന്റെ യാത്രാനുഭവങ്ങളാണ്. നാലുഭാഗങ്ങളിലായി, ലാറ്റിനമേരിക്കയിലേക്കും യൂറോപ്യൻ നാടുകളിലേക്കും ആഫ്രിക്കയിലേക്കും നടത്തിയ യാത്രാനുഭവങ്ങൾ ഈ പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. അക്ഷരങ്ങൾ കൊണ്ട് കാലത്തെ ജയിച്ച എഴുത്തുകാരുടെ ജീവിതം പടർന്നുപന്തലിച്ചിരുന്ന ഇടങ്ങളിൽ അവരുടെ ആരാധകനായ ഒരെഴുത്തുകാരൻ എത്തിച്ചേരുന്നു. അതൊരു അവാച്യമായ അനുഭൂതിയാണ്.

മാർകേസിന്റെ വീട്ടിലേക്കും കാഫ്ക നടന്ന വഴികളിലേക്കും ബെന്യാമിൻ അക്ഷരങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കേട്ടതും കേൾക്കാത്തതും അറിയാത്തതുമായ നിരവധി കഥകളുടെ തുരുത്തിലേക്കും തുറസ്സിലേക്കും നമ്മൾ യാത്രചെയ്യുന്നു.  മനുഷ്യനന്മയുടെ ഇടങ്ങളും യാതനയുടെ ഇറക്കങ്ങളും മനസ്സിൽ തൊടുന്നു. ഓഷ്വിറ്റ്സ് പൊള്ളുന്ന ഒരോർമ്മപ്പെടുത്തലായി മാറുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.