DCBOOKS
Malayalam News Literature Website

പ്രേംചന്ദ് രചിച്ച ‘മരിക്കാത്ത നക്ഷത്രങ്ങള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: ചലച്ചിത്രനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദിന്റെ പുതിയ കൃതി ‘മരിക്കാത്ത നക്ഷത്രങ്ങള്‍’ പ്രകാശനം ചെയ്തു. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് ഇംഹാന്‍സ് ഡയറക്ടര്‍ ഡോ.പി.കൃഷ്ണകുമാറിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കാഞ്ചനമാല, പി.വി ഗംഗാധരന്‍, ഷാഹിന ബഷീര്‍, പ്രേംചന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലയാള ചലച്ചിത്രമേഖലയില്‍ അനന്യസംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ ജീവിതത്തിലേക്ക് പ്രേംചന്ദ് നടത്തുന്ന ഓര്‍മ്മകളുടെ സഞ്ചാരമാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘മരിക്കാത്ത നക്ഷത്രങ്ങള്‍’. മലയാള സിനിമയിലെ പലതലമുറകള്‍ ഈ പുസ്തകത്തില്‍ ഒരുമിക്കുന്നു. മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസി മുതല്‍ ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹരിനാരായണന്‍ വരെയുള്ള പ്രതിഭകളെക്കുറിച്ച് ഈ കൃതിയില്‍ വിശദമായി രേഖപ്പെടുത്തുന്നു.

Comments are closed.