DCBOOKS
Malayalam News Literature Website

‘മരത്തിന്റെ ഉമ്മകള്‍’; രശ്മി കേളു എഴുതിയ കവിത

മെയ് ലക്കം പച്ചക്കുതിരയില്‍

റ്റയ്ക്കായപ്പോള്‍ സുഭാഷ് പാര്‍ക്കില്‍
പോകാന്‍ തോന്നി.
മരങ്ങളുടെ രഹസ്യ
സംഭാഷണങ്ങള്‍
പ്രണയഭാഷ്യത്തിലേക്ക്
തര്‍ജ്ജമ ചെയ്ത്,
ഇണചേരുന്ന
ചുണ്ടുകളുടെ ഒച്ചകളില്‍
സന്ധ്യയെ ലയിപ്പിച്ച്,
കാമുകന്മാരുടെ
കുറുകുന്ന ശബ്ദത്തില്‍
കാറ്റ് വന്നുംപോയുമിരിക്കുന്ന
സമയമാണ്

മരത്തിന് നടക്കാന്‍
കഴിയാഞ്ഞിട്ടാണോ?
അല്ലെങ്കില്‍ അതെന്നെ
വീട്ടിലേക്ക്
ക്ഷണിക്കുമായിരുന്നോ?
മരത്തിന്റെ
മുടിയിഴകള്‍ തഴുകി
പരുക്കനാലിംഗനങ്ങളില്‍
മുഴുകി
മതിവരുവോളം
കഥകള്‍ പറഞ്ഞ്…
നാളെയും കാണാമെന്നു
പറഞ്ഞ് പിരിയാന്‍
എന്ത് രസമായിരിക്കും

പൂര്‍ണ്ണരൂപം 2024 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.