DCBOOKS
Malayalam News Literature Website

ഇതാണ് യഥാര്‍ത്ഥ പൊളിറ്റിക്‌സ്: ഷാജഹാന്‍ മാടമ്പാട്ട്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന്റെ രണ്ടാം ദിനത്തില്‍ വാക്ക് വേദിയില്‍ ‘God is neither a knomeinie nor a Mohan Bhagawat: writings Against Zealtory’ എന്ന ഷാജഹാന്‍ മാടമ്പാട്ടിന്റെ പുതിയ പുസ്തകത്തെക്കുറിച്ച് നടന്ന പുസ്തകസംസാരത്തില്‍ ഷാജഹാന്‍ മടമ്പത്ത്, എം കെ മുനീര്‍ എന്നിവര്‍ പങ്കെടുത്തു.

‘രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ ഇന്ത്യയിലുടനീളം ലക്ഷോപലക്ഷം ആളുകള്‍ തെരുവിലേക്ക് ഇറങ്ങുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന അവസ്ഥ ഇന്ന് നമുക്ക് കാണാം. ഇതാണ് യഥാര്‍ത്ഥ രാഷ്ട്രീയവത്കരണം’ഷാജഹാന്‍ മാടമ്പാട്ട് പറഞ്ഞു. ഇന്നത്തെ ഇന്ത്യയില്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് ജനങ്ങളാണ് എന്നതും രാഷ്ട്രീയവത്കരണം സാധ്യമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അരമണിക്കൂര്‍ നീണ്ടുനിന്ന സെഷനില്‍ മനില സി.മോഹനായിരുന്നു മോഡറേറ്റര്‍.

Comments are closed.