DCBOOKS
Malayalam News Literature Website

മാംഗോ ചില്‍ഡ്രന്‍സ് ഫെസ്റ്റിവല്‍

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ ഭാഗമായി 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ മാംഗോ ചില്‍ഡ്രന്‍സ് ഫെസ്റ്റിവല്‍ നടക്കും. മാംഗോ ചില്‍ഡ്രന്‍സ് ഫെസ്റ്റിവല്‍ എന്ന പേരില്‍ അക്ഷരസ്‌നേഹികളായ കൊച്ചുകൂട്ടുകാര്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക സാഹിത്യോത്സവം കുരുന്നുമനസ്സില്‍ എക്കാലവും മായതെ നില്‍ക്കുന്ന ഒരു അനുഭവമാകും. സ്‌റ്റോറി ടെല്ലിങ്, കോമിക്  മേക്കിങ്…തുടങ്ങി കുട്ടികളുടെ മനംകവരുന്ന നിരവധി പരിപാടികളാണ് മാംഗോ ചില്‍ഡ്രന്‍സ് ഫെസ്റ്റിവലില്‍ ഒരുക്കിയിരിക്കുന്നത്.

കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.