DCBOOKS
Malayalam News Literature Website

മാമുക്കോയയുടെ മലയാളികള്‍

മാമുക്കോയ- വായനക്കാരുടെ ഹൃദയം കവര്‍ന്ന ജീവിതകഥ- എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

ഭാഷ: സിനിമയിലും ജീവിതത്തിലും

നാടകത്തില് അത്രയങ്ങ് തമാശകള് ചെയ്തിട്ടില്ല. തമാശ പൊട്ടിക്കാന്ള്ള അവസരം അത്ര കിട്ടിയിട്ടില്ല. നാടകത്തിനു പുറത്തും സിനിമക്ക് പുറത്തുമാണ് കൂടുതല് തമാശകള്. ജീവിതത്തില് എന്നെ ഏറ്റവും ചിരിപ്പിച്ച ആള് ബി. മുഹമ്മദ് എന്ന കവി മാഷാണ്. വലിയ രസികനായിര്ന്നു. മറ്റൊരാള്‍ മരിച്ചുപോയ സിനിമാനടന്‍ അഗസ്റ്റിന്‍. മനസ്സില്‍ തൊട്ന്ന തമാശകള് പറയും. പിന്നെയൊരാള് ടി.എ. റസാക്ക് ആയിര്ന്നു. ഒരു നേര്‍ത്ത ഫലിതം എപ്പോഴും മൂപ്പര്‌ടെ വായില്ണ്ടാവും. മണിയന്‍പിള്ള രാജുവും തമാശ പറയുന്ന ആളാണ്. നമ്മള് ഗൗരവമായ വിഷയങ്ങള് ചിലപ്പോ ഈ തമാശകളില് അങ്ങ് മറന്ന്‌പോകും. ജീവിതത്തിലെയും സിനിമയിലെയും ചില തമാശകള് അതിന്റെ യാദൃച്ഛികതകൊണ്ട് നമ്മള് പിന്നെയും ഓര്‍ത്തിരിക്കാറ്ണ്ട്.

സത്യന്‍ അന്തിക്കാടിന്റെ ‘വരവേല്പ്’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്ക്കയാണ്. രാത്രി മൂക്കറ്റം മദ്യപിച്ച് കൃഷ്ണന്‍കുട്ടി വര്ന്ന ഒര് സീന്‍ അതില്ണ്ട്. ഒര് അലമ്പ് വരവാണ്. ‘ഇയാളെ എന്ത് ചെയ്യും’എന്നോ മറ്റോ മോഹന്‍ലാല്‍ ചോദിക്ക്ന്നു.

‘ഇയാളെ പൊരയില് കൊണ്ടിടാം’ എന്ന് ഞാന്‍ പറയുന്നു.

‘പൊഴയിലൊ?’

മോഹന്‍ലാല്‍ ചോദിക്ക്ന്നു.

ഞാന്‍ ‘പൊരയില്’ എന്ന് പറഞ്ഞത് ‘പൊഴയില്’ എന്നാണ് മോഹന്‍ലാല്‍ കേട്ടത്. അത് കൂട്ടച്ചിരിക്കുള്ള വകയായി. Textഅവിടെ എഴുതിവച്ച സംഭാഷണത്തെ കൂടാതെ ഒരു വരി യാദൃച്ഛികമായി കടന്ന് വരികയാണ് ‘പൊര’ ലാല്‍ കേട്ടപ്പോള്‍ ‘പൊഴ’യായി. സിനിമയില് ഇത്തരം ചില യാദൃച്ഛികതകള് വരും.

സത്യന്‍ അന്തിക്കാടിന്റെതന്നെ ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റി’ല്‍ നമ്മള് മോഹന്‍ലാലിനോട് പറയ്ന്ന ഒരു ഡയലോഗ്ണ്ട്: ‘വാരിയെല്ലൂരി ഗ്രില്‍സാക്കും’ എന്ന്. ഇത് കോഴിക്കോട്ള്ള ഒരു പ്രയോഗമാണ്.

അറുപതു കൊല്ലത്തിനിടയില് ഭാഷയ്ക്കും ശൈലിക്കും ഒരുപാട് മാറ്റങ്ങള് വന്നിട്ട്ണ്ട്. ഉദാഹരണത്തിന്, ‘അയാള് ഒരു സംഭവമാണ്‌ട്ടോ-‘ എന്ന് പറയുന്നത്. നമ്മ്‌ടെ ചെറുപ്പത്തില് കേള്‍ക്കാത്ത ഒര് പ്രയോഗമാണിത്. നമ്മളില്‍നിന്ന് വ്യത്യസ്തമായി വേറിട്ടെന്തോ ഉള്ളയാളെയാണ് ഒരു വലിയ ‘സംഭവമായി’ നമ്മള് പറയ്ന്നത്. എന്നാല്‍ അത് നെഗ റ്റീവായിട്ട്ള്ള ഒരു വിശേഷണമല്ല. ഗുണപരമായി മെച്ചപ്പെട്ടു നില്‍ക്കുന്ന എന്തോ അവരില്ണ്ടാവും. അത്‌കൊണ്ട് അവര് ‘ഒരു സംഭവ മാണ്‌ട്ടോ-

‘ഇടക്കാലത്ത് അത് അല്പംകൂടി കടന്ന് ‘ഭയങ്കര സംഭവമാണ് ട്ടോ’ എന്നായി. ഈ ‘ഭയങ്കരം’ പേടിപ്പിക്ക്ന്ന ഒന്നല്ല. ‘ആ സിനിമയില് ലാലിന്റെ അഭിനയം ഭയങ്കരമായിര്ന്നു’–എന്നു പറഞ്ഞാല് ‘നന്നായി അഭിനയിച്ചു’, ‘അഭിനയിച്ചു തകര്‍ത്തു’ എന്നൊക്കെയാണല്ലോ നമ്മള് മനസ്സിലാക്ക്ക. എന്നാല് ചെല സംഭവങ്ങളില് ‘ഭയങ്കരം’ ഭീതിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ‘ഭയങ്കരായിട്ട്ള്ള രാഷ്ട്രീയ കൊല’ എന്ന് പറയ്‌മ്പോ അതേക്കുറിച്ചുള്ള നടുക്കവും ഭീതിയും അതില്ണ്ട്. തൊണ്ണൂറുകള്‍ക്ക് ശേഷം ഫാഷനും സ്പീഡുംകൂടി ഒത്തുവന്നപ്പോഴാണ് ‘ചെത്ത്’ ‘അടിപൊളി’ എന്നീ പ്രയോഗങ്ങള് വന്നതെന്ന് തോന്ന്ന്നു. യുവാക്കളുമായി ബന്ധപ്പെട്ടാണ് അവ കൂട്തലായി ഉപയോഗിച്ചത്. ‘ചെത്ത് പിള്ളേര്’–ബൈക്കിലൊക്കെ സ്പീഡില് വട്ടം കറങ്ങ്ന്ന കുട്ട്യോള്. മിന്നിത്തിളങ്ങുന്ന വസ്ത്രമിട്ട് ഇളിക്ക്ന്ന ഒരു ഭാവത്തോടെ വന്നാല് ‘അടിപൊളിയായി’. ഇപ്പോ ഏറ്റവും അട്ത്ത് വന്ന പ്രയോഗം ‘ശശി’യായി എന്നാണ്. ഒരാള്‍ ഏതെങ്കിലും കാര്യത്തിലൊന്ന് ചമ്മിയാല്‍ അയാള് ‘ശശി’യായി. അതിന് തുല്യമായി ഞങ്ങടെ ബാല്യത്തില് ഉപയോഗിച്ചത് ‘സുയിപ്പായി’ എന്നാണ്. സുയിപ്പാക്ക്ക എന്ന് പറഞ്ഞാല്‍ ‘കളിയാക്കി വിടുക’. വലിയ സുയിപ്പാക്കലിനെ ‘മക്കാറാക്കുക’ എന്ന് പറയും. ‘ങ്ങള് ഓരോന്ന് ചോദിച്ച് നമ്മളെ മക്കാറാക്കല്ലെ’ ആ ഒര് രീതി. മക്കാറാക്കുക എന്ന പ്രയോഗം കോഴിക്കോടന്‍ വര്‍ത്തമാനത്തില്‍ ഇപ്പോ അങ്ങനെ കേള്‍ക്കാറില്ല. മന്ഷ്യര്‌ടെ നിസ്സാരതകളെയും കഴിവില്ലായ്മകളെയും സൂചിപ്പിക്കാന്‍ ‘താനൊരു കെഴങ്ങനാണ്’, ‘താനൊരു പൊങ്ങനാണ്’ എന്നും പറയാറ്ണ്ട്. അത് ഇപ്പോ അങ്ങനെ കേള്‍ക്കാറില്ല. അങ്ങനെ അറുപതു വര്‍ഷത്തിനിടയില് ഒഴുകിവന്ന വാക്ക്കളും ഒലിച്ചുപോയ വാക്ക്കളും ഒരുപാട്ണ്ട്. ഇതിന്റെ ലിസ്റ്റ് നീട്ടാം.

അറുപത് വര്‍ഷങ്ങളാവുമ്പോ ഏറ്റവും വികലമായ ഒരു സംഗതിയായി എനിക്ക് തോന്ന്ന്നത് ഹര്‍ത്താലുകളാണ്. പൗരന്മാരെ വീട്ടില് കെട്ടിയ്ടന്ന അവസ്ഥ. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ന്ന അവസ്ഥ തടവിലിടുന്നതുപോലെയാണ്. അതിനെ രാഷ്ട്രീയമായി ന്യായീകരിച്ചിട്ട് കാര്യമില്ല. സ്വയം ന്യായീകരണത്തിന്റെ കല രാഷ്ട്രീയമായി വശമാക്കി എന്നതാണ് വലിയ മാറ്റം. കേരളത്തില് രാഷ്ട്രീയമായി വലിയ അധികാരം കയ്യാള്ന്ന പാര്‍ട്ടി ഇടതുപക്ഷമാണ്. ഞങ്ങളൊക്കെ മുമ്പ് ‘ചൈനയിലേക്ക് നോക്കൂ’, ‘റഷ്യയിലേക്ക് നോക്കൂ’ എന്നാണ് കേട്ടത്. ‘പോളണ്ടിനെക്കുറിച്ച് മിണ്ടിപ്പോകര്ത്’ എന്ന് സത്യന്റെ ഒരു സിനിമയില് പറയ്ന്നത് പിന്നീട് പലരും എട്ത്ത് പ്രയോഗിക്കാറ്ണ്ട്. നമ്മള് നോക്കി നോക്കിയിര്ന്ന പഴയ സോവിയറ്റ് യൂണിയന്‍ ഇപ്പോഴില്ല. അങ്ങാടി നിറയെ ചൈനീസ് സാധനങ്ങളാണ്. അപ്പോ ശരിക്കും നമ്മളെവിടെയാണ്ള്ളത്? മറ്റ് നാട്കളെ നോക്കി നോക്കിയിരിക്ക്ന്നതിനിടയില് നമ്മള് നമ്മ്‌ടെ നാടിനെയങ്ങ് മറന്നു. അവര് അവര്‌ടെ നാടിനെ മറന്നുമില്ല. ഇന്നും എനക്ക് അര്‍ത്ഥം പിടികിട്ടാത്ത സംഗതിയാണ് ‘പെറ്റിബൂര്‍ഷ്വ’ എന്നത്. അത്‌പോലെ ‘ബൂര്‍ഷ്വ’. മുമ്പൊക്കെ ഗള്‍ഫില് പോയി മരുഭൂമീല് ചുട്ടുപൊള്ളി അല്പം പണം സമ്പാദിച്ചവനെയാണ് ‘പെറ്റിബൂര്‍ഷ്വ’ എന്ന് വിളിച്ചത്. ഇപ്പോ പല കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെയും മക്കള്‍ ഗള്‍ഫിലാണ്. അപ്പോ ആരാണ് ശരിക്കും ബൂര്‍ഷ്വാസികള്? ഇതെല്ലാം എന്റെ തോന്നലുകളാണ്. അപ്പോ കേരളപ്പിറവിക്ക് അറുപതാണ്ട് ആവുമ്പോ രാഷ്ട്രീയത്തിനും ഭാഷക്കും ജീവിതത്തിനും കലക്കും വലിയൊരു അട്ടിമറി സംഭവിച്ചിട്ട്ണ്ട്. ഈ അട്ടിമറിയില് ഇടതിന്റെയും വലതിന്റെയും വ്യത്യാസങ്ങള് നേര്‍ത്ത് നേര്‍ത്ത് ഒന്നായി. അത് ജീവിതത്തിലും സിനിമയിലുമൊക്കെ പ്രതിഫലിക്ക്ന്ന്ണ്ട്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.