DCBOOKS
Malayalam News Literature Website

എന്റെ വായനയ്ക്ക് ചില ടെക്‌നിക്കുകള്‍ ഉണ്ട്: ഡിസി ബുക്‌സ് വായനാവാരം വായനാതാരത്തില്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര ‘ വായിച്ച് മമ്മൂട്ടി

തന്റെ വായനയ്ക്ക് ചില പ്രത്യേക ടെക്‌നിക്കുകള്‍ ഉണ്ടെന്നും കോവിഡ് നല്‍കിയ നിര്‍ബന്ധിത അവധിയില്‍ എല്ലാവരെയും പോലെ താനും വായിക്കാറുണ്ടെന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി. വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം വായനാതാരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന പുസ്തകത്തിലെ ഒരുഭാഗം കഥാപാത്രത്തിന്റെ അതേ ശൈലിയില്‍ തന്നെ താരം വായിച്ചു. ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തില്‍ അനുവാചകനു മുന്നില്‍ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളില്‍ പടര്‍ന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീര്‍ത്തിരിക്കുന്ന ആഖ്യാനമാണ്  ഫ്രാന്‍സിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത്.

 ടി ഡി രാമകൃഷ്ണന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.