DCBOOKS
Malayalam News Literature Website

മലയാറ്റൂര്‍ സ്മാരക സമിതി പുരസ്‌കാരങ്ങള്‍ ഡോ ജോര്‍ജ് ഓണക്കൂറിനും ഇ സന്ധ്യയ്ക്കും

തിരുവനന്തപുരം; മലയാറ്റൂര്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ 14-ാമത് മലയാറ്റൂര്‍ അവാര്‍ഡ് നോവലിസ്റ്റും കഥാകൃത്തുമായ ഡോ ജോര്‍ജ് ഓണക്കൂറിന്. അദ്ദേഹത്തിന്റെ ‘ഹൃദയരാഗങ്ങള്‍’ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ശ്രദ്ധേയരായ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസിന് ഇ സന്ധ്യ അര്‍ഹയായി. ‘അമ്മയുള്ളതിനാല്‍’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 5,001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് മലയാറ്റൂര്‍ പ്രൈസ്.

കെ ജയകുമാര്‍ ഐ എ എസ്, സതീഷ് ബാബു പയ്യന്നൂര്‍, റോസ് മേരി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മലയാറ്റൂരിന്റെ ചരമദിനമായ ഡിസംബര്‍ 27നു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ജോര്‍ജ് ഓണക്കൂറിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ സന്ധ്യയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.