DCBOOKS
Malayalam News Literature Website

മലാലാ ടാക്കീസ് : വാക്കുകളുടെ വർണ്ണനൂലുകൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകൾ

സ്ത്രീ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന കഥ സ്ത്രീപക്ഷ വായനയിലേക്കാണ് മലാല ടാക്കീസ് തുറന്നിട്ടിരിക്കുന്നത്

വി.എച്ച്.നിഷാദിന്റെ  ‘മലാലാ ടാക്കീസ്’ എന്ന പുസ്തകത്തിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം 
പുസ്തകങ്ങൾ കെണികളാണ് .ചില മനുഷ്യരെ അതു പെടുത്തിക്കളയുന്നു. ഒരു മായാ ദ്വാരത്തിലെന്നവണ്ണം ഇറക്കിക്കളയുന്നു. ഒരു മായാവി കോട്ടയിലെന്നവണ്ണം പുസ്തകങ്ങൾക്കിടയിൽ കിടന്ന് വട്ടം കറങ്ങാനേ ഘോര വായനയിൽപ്പെട്ടവർക്കാകു.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വി.എച്ച്.നിഷാദിൻ്റെ കഥാസമാഹാരമായ
‘മലാല ടാക്കീസ്’ ഒറ്റയിരുപ്പിൽ വായിച്ച് ആസ്വദിക്കാം . നിഷാദ് പ്രകാശഭരിതവും ദയാവായ്പുമുള്ള സ്നേഹം നിറഞ്ഞ മറ്റൊരു ലോകത്തേക്ക് ആണ് പന്ത്രണ്ട് കഥകളുടെ സമാഹാരത്തിലേക്ക് വായനക്കാരെ കൂട്ടി കൊണ്ട് പോകുന്നത്. നാല്പ്പത്തിയേഴ് വർഷം പിന്നിട്ട ഡിസി ബുക്സ് അതിൻ്റെ നാല്പത്തിയേഴാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നാല്പത്തിയേഴ് പുസ്തകങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിച്ചപ്പോൾ അതിലൊന്നാണ് നിഷാദിൻ്റെ മലാല ടാക്കീസ്.
Textഅതീവ പ്രസാദാത്മകമായ മലയാള കഥാസാഹിത്യത്തിൽ സമകാലികാവസ്ഥയിൽ
തികച്ചും പ്രസക്തമായ പ്രമേയങ്ങളും വ്യത്യസ്ഥങ്ങളായ പരിചരണവും സ്വീകരിച്ചു കൊണ്ട് വായനക്കാരെ സ്വാധീനിച്ച ഒരെഴുത്തുകാരനായാണ് ഞാൻ വി.എച്ച് നിഷാദിനെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്ന് പ്രിയ എഴുത്തുകാരൻ ഡോ.എസ്.എസ്.ശ്രീകുമാർ കഥാസമാഹാരത്തിൻ്റെ അവതാരികയിലൂടെ പറയുന്നു.
പ്രതിജ്ഞാബദ്ധതയുടെ പുതിയ വാഗ്ദാനം എന്ന് പേരിട്ട അവതാരിക വി.എച്ച് നിഷാദിൻ്റെ കഥാസമാഹാരത്തിന് കിട്ടുന്ന പുരസ്കാരം ആണ്. കഥാ വിവരണ ശൈലിയിൽ നിന്നും വേറിട്ട് അതിഭാവുകത്വങ്ങളില്ലാത്ത രചനാശൈലിയിലൂടെ വ്യത്യസ്ഥ കഥാപാത്രങ്ങളുടെ ജീവിതത്തിൻ്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കുന്ന കഥാസമാഹാരമാണ് മലാല ടാക്കീസ് . റോഡിന് നടുവിൽ വേഗത്തിൽ ഒരു ബ്രാക്കറ്റു വരച്ചതു പോലെ വളരെ ആയാസപ്പെട്ടാണ് നീലിമ വണ്ടി നിർത്തിയത്. പെട്ടെന്ന് തികട്ടി വന്ന പാതി വെന്തൊരു തെറി പെൺ സഹജമായൊരു ശീലം കൊണ്ട് അവൾ പുറത്തു വിട്ടില്ല എന്നേയുള്ളു എന്ന്‌ പറഞ്ഞ് കൊണ്ടാണ് കഥാസമാഹാരത്തിലെ ആദ്യ കഥ ഒറ്റ രാത്രിയുടെ രാജകുമാരൻ എന്ന കഥയിലേക്ക് നിഷാദ് വായനക്കാരെ ക്ഷണിക്കുന്നത്. നീലിമയുടെ കഥയിലൂടെ സ്ത്രീ വികാരങ്ങളെ ആവിഷ്ക്കരിക്കുന്നതിൽ നിഷാദ് ഒരു വേറിട്ട വഴി കണ്ടെത്തിയിരിക്കുന്നു.
മാർച്ചിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ കഴിഞ്ഞ രണ്ടു മാസങ്ങളുടേയും സമയമുറ കാട്ടയം പാലിച്ചുകൊണ്ട് ഞങ്ങളുടെ ഹസ്സനെളാപ്പാക്ക് മൂന്നാമതും പ്രാന്തു പിടിച്ചു എന്നു പറഞ്ഞു കൊണ്ടാണ് കഥാസമാഹാരത്തിൻ്റെ ടൈറ്റില് തന്നെ പേരായ മലാല ടാക്കീസ് എന്ന കഥ.
ഞങ്ങൾ നാലഞ്ചുപെണ്ണുങ്ങൾ മാത്രം ഒരിക്കലും ഗതി കിട്ടാത്ത മനുഷ്യനെയോർത്ത് പൂട്ടാറായ ഫാക്ടറിയുടെ പഴയ സമയയെഞ്ചിൻ മാതിരി ഉച്ചത്തിൽ വിലപിച്ചു കൊണ്ടിരുന്നു.
അവിടെ നിന്നാണ് കഥ കുതിക്കുന്നത് ആഖ്യാതാവായ പെൺകുട്ടി ഹസനെളാപ്പായുടെ
ജീവിതം വായനക്കാരെ ചേർത്ത് നിർത്തി കാണിച്ചു തരുന്നു. ഹസനെളാപ്പായുടെ മച്ചിൻ പുറത്തെ ജീവിതം വായനക്കാരിൽ ആകാംക്ഷ നിറച്ചാണ് നിഷാദ് പറഞ്ഞിരിക്കുന്നത്. കഥാവായന അവസാനിച്ചാലും ഹസനെളാപ്പയെ കയറ്റിയ ജീപ്പ് അകന്നു അകന്നു പോകുന്നത് നോക്കിയിരുന്നു പോകും. ഹസനെളാപ്പായെ കുറിച്ചുള്ള അഞ്ചു പെണ്ണുങ്ങളുടെ തീവ്രവേദന വായനക്കാരിലേക്കും മഹാസങ്കടമായി പെയ്തിറങ്ങുന്നു. സ്ത്രീ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന കഥ സ്ത്രീപക്ഷ വായനയിലേക്കാണ് മലാല ടാക്കീസ് തുറന്നിട്ടിരിക്കുന്നത്.
ബോബനും മോളിയും എന്ന കഥ വായന പ്രേമിയായ മനോജിൻ്റെ കഥയാണോ? മീനുകൾ വായിച്ചു തീർത്ത ബോബൻ്റെ കഥയാണോ? അതോ ഇരു കൈകളിലും ഓമനത്തമുള്ള പേരക്കുട്ടികളേപ്പോലെ പുസ്തക സഞ്ചിയുമായി നടന്നു നീങ്ങുന്ന മോളിയുടെ കഥയാണോ?
എത്ര സുന്ദരമായി ആണ് പുസ്തകങ്ങളുടേയും മനുഷ്യരുടേയും ആത്മബന്ധത്തിൻ്റെ കഥ
വി.എച്ച് നിഷാദ് നൊമ്പരമൊതുക്കി പറയുന്നത്. ഓരോ കഥകൾ വായിച്ചു കഴിയുമ്പോഴും മനസ്സിൽ പാറിപറന്നു കൊണ്ടിരിക്കുന്ന പലതരം ചിന്തകളിലൂടെ വാക്കുകളുടെ വർണ്ണനൂലുകൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകൾ എന്ന് പറയാതെ പറഞ്ഞു പോകും. കഥകൾ വായിച്ചു കഴിയുമ്പോൾ വായനക്കാർ കഥാസമാഹാരത്തെ സ്നേഹത്തോട് തഴുകും.
കഥകളോട് പ്രണയത്തിലാകും. ജീവിതത്തെ വ്യത്യസ്ത വീക്ഷണകോണിൽ നിന്നും നോക്കി കാണുന്ന പ്രതീതി നൽകി മനോഹരമായ വായനാനുഭവം നൽകിയ കഥാസമാഹാരത്തിന്

Comments are closed.