DCBOOKS
Malayalam News Literature Website

ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍; മോഹന്‍ലാല്‍

പത്മരാജന്‍ എന്ന അതുല്യനായ ചലച്ചിത്രകാരനിലെ പിതൃബിംബത്തെക്കുറിച്ച് മകന്‍ അനന്തപത്മനാഭന്റെ ഓര്‍മ്മകള്‍ അടങ്ങുന്ന പുസ്തകം ‘മകന്റെ കുറിപ്പുകള്‍‘ 
-ക്ക് മോഹന്‍ലാല്‍ എഴുതിയ അവതാരികയില്‍ നിന്നും

എന്റെ പൂജപ്പുരയിലെ വീട്ടില്‍നിന്ന് നടന്നു പോകാവുന്ന ദൂരമേയുള്ളൂ പപ്പേട്ടന്‍ എന്നു ഞാന്‍ വിളിച്ചിരുന്ന മലയാളത്തിന്റെ പി. പത്മരാജന്റെ വീട്ടിലേക്ക്. ഞങ്ങള്‍ രണ്ടുപേരുടെയും നാട് അതല്ല എങ്കിലും, തിരുവനന്തപുരത്ത് ഞങ്ങള്‍ ഒരേ സ്ഥലത്താണു ജീവിച്ചത്.

സിനിമയിലെത്തും മുമ്പേ എനിക്ക് പപ്പേട്ടനെ അറിയാം. ആകാശവാണിയിലെ മുഴങ്ങുന്ന ശബ്ദമായും ഇഷ്ടപ്പെട്ട ചില കഥകളുടെയും നോവലുകളുടെയും രചയിതാവെന്ന നിലയിലും ‘പ്രയാണ’ത്തിന്റെയും ‘രതിനിര്‍വേദ’ത്തിന്റെയും ‘ഇതാ ഇവിടെവരെ’യുടെയും മറ്റും തിരക്കഥാകൃത്തായും. ‘രതിനിര്‍വേദം’ ഇറങ്ങുന്ന വര്‍ഷംതന്നെയാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍മ്മിച്ച എന്റെ ആദ്യസിനിമയായ ‘തിരനോട്ടം’ പൂര്‍ത്തിയാവുന്നതും.

പപ്പേട്ടന്റെ തിരക്കഥയില്‍ ഐ.വി. ശശി സാര്‍ സംവിധാനം ചെയ്ത ‘കരിമ്പിന്‍പൂവിനക്കരെ’യിലും പപ്പേട്ടന്‍ സ്വയം സംവിധാനം ചെയ്ത സിനിമകളിലും എനിക്കഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്.

‘നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പു’കളില്‍ പപ്പേട്ടന്‍ എന്നെ നായകനാക്കി. അന്നുവരെ ഞാന്‍ ചെയ്തുപോന്ന നായകവേഷങ്ങളില്‍നിന്നെല്ലാം വളരെയേറെ വ്യത്യസ്തമായ ഒന്ന്.

‘കരിയിലക്കാറ്റുപോലെ’, ‘ദേശാടനക്കിളി കരയാറില്ല’, ‘തൂവാനത്തുമ്പികള്‍’, ‘സീസണ്‍’… അങ്ങനെ ചില ചിത്രങ്ങളില്‍ ഞങ്ങളൊരുമിച്ചു. ഓരോന്നും ഓരോ അനുഭവങ്ങളായിരുന്നു.

എന്തുകൊണ്ടാണ് ആ ചിത്രങ്ങളിലെ വേഷങ്ങളിലേക്ക് എന്നെത്തന്നെ അദ്ദേഹം ക്ഷണിച്ചതെന്ന് ഞാനെന്നും അദ്ഭുതത്തോടെ ഓര്‍ത്തിട്ടുണ്ട്. ‘തകര’യിലേതുപോലെ ‘തൂവാനത്തുമ്പികളി’ല്‍ അദ്ദേഹത്തിനു നേരിട്ടറിയാവുന്ന ചില ജീവിതങ്ങളെയാണ് തിര
യിടത്തിലേക്കു പകര്‍ത്തിയത്.

ഇപ്പോള്‍ വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ‘തൂവാനത്തുമ്പികള്‍’ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നത്തെ തലമുറയ്ക്കുപോലും ആത്മഹര്‍ഷമുളവാക്കുന്നുണ്ടെങ്കില്‍ അതാണ് ആ ചലച്ചിത്രപ്രതിഭയുടെ മാന്ത്രികതയുടെ ദൃഷ്ടാന്തം.

ഭാവനയിലെന്നോണം, ഭാഷയിലും ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച ഒരേകാന്തപഥികനായിരുന്നു പപ്പേട്ടന്‍ എന്നു തോന്നിയിട്ടുണ്ട്. തന്റെ രചനകള്‍ക്ക് അദ്ദേഹമിട്ട പേരുകള്‍മാത്രം നോക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.

‘നക്ഷത്രങ്ങളെ കാവല്‍’, ‘പെരുവഴിയമ്പലം’, ‘പ്രതിമയും രാജകുമാരിയും’, ‘രതിനിര്‍വേദം’, ‘ഋതുഭേദങ്ങളുടെ പാരിതോഷികം’, ‘ഉദകപ്പോള’… എത്ര കാല്പനിക വൈവിദ്ധ്യമാര്‍ന്ന പേരുകളാണ്! പില്ക്കാലത്ത് കോളമെന്ന പേരിലും മറ്റും, പാട്ടു പാടുന്നതുപോലെ, ആഗ്രഹംകൊണ്ട് എഴുതിപ്പോയ കുറിപ്പുകള്‍ പുസ്തകങ്ങളാക്കിയപ്പോള്‍ അവയ്ക്കു പേരിടുന്നതില്‍ ഞാന്‍ പപ്പേട്ടനെ മാനസഗുരുവാക്കി കരുതിയിട്ടുണ്ട്. ‘ഋതുമര്‍മ്മരങ്ങ
ളി’ലും ‘ദൈവത്തിനുള്ള തുറന്ന കത്തു’കളിലുമൊക്കെ പേരിടുന്നതിലെ ആ മാസ്മരികത ഞാന്‍ മനസ്സാ ആവാഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Textപപ്പേട്ടനെ സംബന്ധിച്ച ഒരു സൗഭാഗ്യംകൂടി എനിക്കുണ്ടായതു പറയാതെ ഈ കുറിപ്പു പൂര്‍ണ്ണമാവില്ല. അദ്ദേഹത്തിന്റെ ‘ഓര്‍മ്മ’ എന്ന കഥയില്‍നിന്ന് ബ്ലെസി രൂപപ്പെടുത്തിയ ‘തന്മാത്ര’ എന്ന ചിത്രത്തില്‍ എനിക്കു വ്യക്തിപരമായി ഏറെ അഭിനന്ദനങ്ങള്‍ വാങ്ങിത്തന്ന ഒരു നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍, അദ്ദേഹം അനശ്വരതയുടെ തീരങ്ങള്‍ തേടി വര്‍ഷങ്ങള്‍ക്കിപ്പുറം സാധിച്ചത് ഒരു നിയോഗംതന്നെയായി കാണാനാണെനിക്കിഷ്ടം. എന്നോടുള്ള പപ്പേട്ടന്റെ സ്‌നേഹവാത്സല്യങ്ങളുടെ അനുഗ്രഹവര്‍ഷമായി ഞാനതിനെ കാണുന്നു.

മുന്‍മാതൃകകളില്ലാത്ത, അമാനുഷികതകളില്ലാത്ത, മണ്ണില്‍ത്തൊട്ടു നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു പപ്പേട്ടന്റേത്. അവയ്‌ക്കൊക്കെ അസാധാരണമായൊരു അസ്തിത്വവുമുണ്ട്. അതുകൊണ്ടാണ് അവയില്‍ പലതും വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരുടെയും വായനക്കാരുടെയും മനസ്സുകളില്‍ ഒളിമങ്ങാതെ അങ്ങനെ നിലനില്‍ക്കുന്നതും.

ഇപ്പോള്‍ വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ‘തൂവാനത്തുമ്പികള്‍’ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നത്തെ തലമുറയ്ക്കുപോലും ആത്മഹര്‍ഷമുളവാക്കുന്നുണ്ടെങ്കില്‍ അതാണ് ആ ചലച്ചിത്രപ്രതിഭയുടെ മാന്ത്രികതയുടെ ദൃഷ്ടാന്തം.

ഭാവനയിലെന്നോണം, ഭാഷയിലും ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച ഒരേകാന്തപഥികനായിരുന്നു പപ്പേട്ടന്‍ എന്നു തോന്നിയിട്ടുണ്ട്. തന്റെ രചനകള്‍ക്ക് അദ്ദേഹമിട്ട പേരുകള്‍മാത്രം നോക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.

‘നക്ഷത്രങ്ങളെ കാവല്‍’, ‘പെരുവഴിയമ്പലം’, ‘പ്രതിമയും രാജകുമാരിയും’, ‘രതിനിര്‍വേദം’, ‘ഋതുഭേദങ്ങളുടെ പാരിതോഷികം’, ‘ഉദകപ്പോള’… എത്ര കാല്പനിക വൈവിദ്ധ്യമാര്‍ന്ന പേരുകളാണ്! പില്ക്കാലത്ത് കോളമെന്ന പേരിലും മറ്റും, പാട്ടു പാടുന്നതുപോലെ, ആഗ്രഹംകൊണ്ട് എഴുതിപ്പോയ കുറിപ്പുകള്‍ പുസ്തകങ്ങളാക്കിയപ്പോള്‍ അവയ്ക്കു പേരിടുന്നതില്‍ ഞാന്‍ പപ്പേട്ടനെ മാനസഗുരുവാക്കി കരുതിയിട്ടുണ്ട്. ‘ഋതുമര്‍മ്മരങ്ങ
ളി’ലും ‘ദൈവത്തിനുള്ള തുറന്ന കത്തു’കളിലുമൊക്കെ പേരിടുന്നതിലെ ആ മാസ്മരികത ഞാന്‍ മനസ്സാ ആവാഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പപ്പേട്ടനെ സംബന്ധിച്ച ഒരു സൗഭാഗ്യംകൂടി എനിക്കുണ്ടായതു പറയാതെ ഈ കുറിപ്പു പൂര്‍ണ്ണമാവില്ല. അദ്ദേഹത്തിന്റെ ‘ഓര്‍മ്മ’ എന്ന കഥയില്‍നിന്ന് ബ്ലെസി രൂപപ്പെടുത്തിയ ‘തന്മാത്ര’ എന്ന ചിത്രത്തില്‍ എനിക്കു വ്യക്തിപരമായി ഏറെ അഭിനന്ദനങ്ങള്‍ വാങ്ങിത്തന്ന ഒരു നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍, അദ്ദേഹം അനശ്വരതയുടെ തീരങ്ങള്‍ തേടി വര്‍ഷങ്ങള്‍ക്കിപ്പുറം സാധിച്ചത് ഒരു നിയോഗംതന്നെയായി കാണാനാണെനിക്കിഷ്ടം. എന്നോടുള്ള പപ്പേട്ടന്റെ സ്‌നേഹവാത്സല്യങ്ങളുടെ അനുഗ്രഹവര്‍ഷമായി ഞാനതിനെ കാണുന്നു.

പപ്പേട്ടന്റെ കുടുംബവുമായി എനിക്കുള്ള അടുപ്പത്തിനു വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. അദ്ദേഹത്തിന്റെ കൈയില്‍ തൂങ്ങി നടന്നിരുന്ന നാണംകുണുങ്ങിയായ പപ്പന്‍ എന്നു വിളിക്കുന്ന അനന്തപത്മനാഭനെ വളരെ കുഞ്ഞുനാള്‍ തൊട്ടേ എനിക്കറിയാവുന്നതാണ്.

പപ്പേട്ടന്റെ അകാല വിയോഗത്തിനുശേഷം പപ്പന്‍ വളര്‍ന്ന് അച്ഛനെപ്പോലെതന്നെ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരനും അവതാരകനും ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനുമൊക്കെയായി മാറിയതും അറിയാം. പപ്പന്‍ തിരക്കഥാകൃത്തായ ഒന്നു രണ്ടു സിനിമകളിറങ്ങിയതും കണ്ടിട്ടുണ്ട്. എഴുത്തിലും ഭാഷയിലും അച്ഛന്റെ അനുഗ്രഹം പതിഞ്ഞ കരങ്ങളാണ് പപ്പന്റേതെന്ന് അവ തെളിയിച്ചിട്ടുമുണ്ട്. അങ്ങനെയുള്ള അനന്തപത്മനാഭന്‍ അച്ഛനെക്കുറിച്ച്, അച്ഛന്റെ സര്‍ഗ്ഗപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും അച്ഛനൊപ്പം ജീവിച്ചപ്പോഴുള്ള അനുഭവങ്ങളെ ഓര്‍ത്തെടുത്തും ഒരുതരം മന്ദ്രസാന്ദ്രമാര്‍ന്ന ഭാഷയില്‍ ആവിഷ്‌കരിച്ച ‘മകന്‍ എഴുതിയ പത്മരാജന്‍’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍തന്നെ അതിലെ പല അധ്യായങ്ങളെയും പറ്റി സുഹൃത്തുക്കള്‍ പറഞ്ഞ് ശ്രദ്ധിച്ചിരുന്നതാണ്.

ഇതു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നുന്നു.

പപ്പേട്ടനെപ്പറ്റി ധാരാളം പുസ്തകങ്ങള്‍ മലയാളത്തില്‍ പുറത്തുവന്നിട്ടുള്ളത് ചിലതൊക്കെ ഞാനും വായിച്ചിട്ടുണ്ട്. സിനിമാ-സാഹിത്യപഠനങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി രാധാലക്ഷ്മി ജീവരക്തം ചാലിച്ചെഴുതിയ ‘പത്മരാജന്‍ എന്റെ ഗന്ധര്‍വന്‍’ പോലെ ആ പ്രതിഭയെ വ്യക്തിപരമായി അടയാളപ്പെടുത്തുന്ന പുസ്തകങ്ങളുമുണ്ട്. ആ ജനുസ്സില്‍പ്പെടുന്നതും അതേസമയം അതില്‍നിന്നെല്ലാം വിഭിന്നമായി കുറേക്കൂടി തീക്ഷ്്ണവും തീവ്രവുമായ വായനാനുഭൂതി നല്‍കുന്നതുമാണ് അനന്തപത്മനാഭന്റെ എഴുത്ത്. വെറും നാല്പത്തഞ്ചു വര്‍ഷത്തെ ജീവിതംകൊണ്ട് മലയാള സാഹിത്യത്തിനും സിനിമയ്ക്കും അനശ്വരവും സാംസ്‌കാരികവുമായ കുറേ ഈടുവയ്പുകള്‍ ബാക്കിയാക്കിയ, സമാനതകളില്ലാത്ത ഒരു പ്രതിഭയെ അദ്ദേഹത്തിന്റെ മകന്‍ വൈയക്തികമായ അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തുമ്പോള്‍ പപ്പേട്ടന്റെ മരണത്തിനുശേഷം ജനിച്ച തലമുറകള്‍ക്കുകൂടി ആ പ്രതിഭയുടെ ആഴവും ആത്മാവും തിരിച്ചറിയാനാവുന്നുവെന്നത് ചെറിയ കാര്യമല്ല.

ഞങ്ങളെപ്പോലെ, അദ്ദേഹത്തോടൊപ്പം ജീവിച്ച, പ്രവര്‍ത്തിച്ച അനേകമാളുകള്‍ക്ക് പഴയ ഓര്‍മ്മകളുടെ ഋതുഭേദങ്ങളിലേക്കു സ്വയം മടങ്ങിപ്പോകാനുമത് പ്രചോദനമാകുന്നുവെന്നതും ധന്യത. അദ്ദേഹത്തെപ്പോലുള്ള പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തനമണ്ഡലം പങ്കിടാനായതാണ് ഞങ്ങളെപ്പോലുള്ളവരുടെ സുകൃതം.

അനന്തപത്മനാഭനും ‘മകന്റെ കുറിപ്പുകള്‍’-ക്കും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതിനോടൊപ്പം, അച്ഛനെപ്പോലെ മികച്ച എഴുത്തുകാരനായി ഇനിയുമേറെ അറിയപ്പെടാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്…

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.