DCBOOKS
Malayalam News Literature Website

കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വന്‍ തീപിടുത്തം

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടുത്തം. പാരഗണ്‍ ചെരുപ്പു കമ്പനിയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന് പതിനൊന്നരയോടെയാണ് തീപിടിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.

18 അഗ്നിശമനസേനാ യൂണിറ്റുകളാണ് അപകടസ്ഥലത്തെത്തിയത്. മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചിട്ടും അഗ്നിശമനസേനക്ക് തീയണക്കാനായില്ല. തുടര്‍ന്ന് ഫോമടിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജില്ലാ ഭരണകൂടം സഹായം തേടിയതിനെ തുടര്‍ന്ന് നാവികസേനയിലെയും ഭാരത് പെട്രോളിയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

അതേസമയം സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നുമുള്ള ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. വൈദ്യുതിബന്ധവും വിച്ഛേദിച്ചു.നിലവില്‍ റോഡ് ഗതാഗതവും മെട്രോ നിര്‍മ്മാണ ജോലികളും പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.എന്നാല്‍ റെയില്‍ ഗതാഗതത്തെ തീപിടുത്തം ബാധിച്ചിട്ടില്ല.

Comments are closed.