DCBOOKS
Malayalam News Literature Website

ടി.പത്മനാഭനും എം.എ യൂസഫലിക്കും ഓണററി ഡി.ലിറ്റ് ബഹുമതി

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭനും വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയ്ക്കും കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല ഓണററി ഡി.ലിറ്റ് ബഹുമതി നല്‍കി ആദരിച്ചു. സംസ്ഥാന ഗവര്‍ണ്ണറും സര്‍വ്വകലാശാല ചാന്‍സറുമായ റിട്ട.ജസ്റ്റിസ് പി. സദാശിവമാണ് ബഹുമതി സമ്മാനിച്ചത്.

മലയാള സാഹിത്യത്തിന് നല്‍കിയ മഹത്തായ സംഭാവനകളുടെയും സാഹിത്യ-സാംസ്‌കാരിക മേഖലയില്‍ നടത്തിയ ഇടപെടലുകളുടെയും അംഗീകാരമായാണ് ടി. പത്മനാഭന് ഡി.ലിറ്റ് ബഹുമതി സമ്മാനിച്ചത്. വ്യവസായ- വ്യാപാര രംഗങ്ങളിലെ മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് എം.എ യൂസഫലിക്കുള്ള ഡി.ലിറ്റ് ബിരുദം. ബിരുദദാന ചടങ്ങിനു ശേഷം ഇരുവരും മറുപടി പ്രസംഗവും നടത്തി.

സര്‍വ്വകലാശാല അസംബ്ലി ഹാളില്‍ ഇന്ന് രാവിലെ 11.30-ഓടെയായിരുന്നു ബിരുദദാന ചടങ്ങ്. സര്‍വ്വകലാശാല പ്രൊ ചാന്‍സലറും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ.കെ.ടി ജലീല്‍, സര്‍വ്വകലാശാല വൈസ് ചാന്‍സര്‍ ഡോ.സാബു തോമസ്, രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Comments are closed.