DCBOOKS
Malayalam News Literature Website

മഹാമാരിയുടെ അഞ്ച് ഘട്ടങ്ങള്‍!

MAHAMARI By : SLAVOJ ZIZEK
MAHAMARI
By : SLAVOJ ZIZEK

കൊറോണവൈറസ് മഹാമാരിയോടുള്ള നമ്മുടെ പ്രതികരണത്തെ ക്കുറിച്ച് എന്തെങ്കിലും പഠിക്കാന്‍ എലിസബത്ത് കുബ്ലര്‍ റോസിന്റെ(Elizabeth Kubler Rose) ‘ഓണ്‍ ഡെത്ത് ആന്‍ഡ് ഡൈയിങ്’ (On Death and Dying) എന്ന പുസ്തകത്തിലൂടെ നമുക്കു കഴിഞ്ഞേക്കും. നമുക്ക് ഒരു മാരകരോഗമുണ്ടെന്ന് അറിയുമ്പോള്‍ എങ്ങനെയാണ് അതിനോട് പ്രതികരിക്കുക എന്നതിന്റെ അഞ്ച ് പ്രസിദ്ധ ഘട്ടങ്ങളെക്കുറിച്ചാണ് ആ പുസ്തകം ചര്‍ച്ച ചെയ്യുന്നത്: ആദ്യ ഘട്ടം നിഷേധമാണ് (തനിക്കിത് സംഭവിക്കുക അസാധ്യമാണെന്ന് കരുതിക്കൊണ്ട് യാഥാര്‍ഥ്യത്തെ അംഗീകരിക്കാതിരിക്കുക); രണ്ടാമത്തേത് രോഷമാണ് (രോഗമുണ്ടെന്ന വസ്തുത നിഷേധിക്കാന്‍ കഴിയാതെ പൊട്ടിത്തെറിച്ചുകൊണ്ട്: ‘എനിക്ക് എന്തുകൊണ്ട് ഇത് സംഭവിച്ചു’). മൂന്നാമത്തേത് വിലപേശലിന്റെ ഘട്ടമാണ് (എങ്ങനെയെങ്കിലും വസ്തുത ഇല്ലാതാക്കാനോ നീട്ടിവെക്കാനോ കഴിയുമെന്ന പ്രതീക്ഷ: ‘എന്റെ മക്കള്‍ ബിരുദധാരികളാവുന്നത് കാണാന്‍വേണ്ടിയെങ്കിലും ഞാന്‍ ജീവിച്ചോട്ടെ’). നാലാം ഘട്ടം വിഷാദമാണ് (എല്ലാത്തിനോടുമുള്ള വിരക്തി: ‘ഞാന്‍ എന്തായാലും മരിക്കാന്‍ പോവുകയാണ്, അതുകൊണ്ട് എന്തിനാലോചിച്ച് തല പുണ്ണാക്കണം’). അവസാനഘട്ടം സമ്മതിക്കലാണ്. (‘എനിക്കിതിനോട് പൊരുതാനാവില്ല, ഞാന്‍ ഇതിന് തയ്യാറാവണം’). പിന്നീട് കുബ്ലര്‍ റോസ് വ്യക്തിഗത ദുരന്തങ്ങളിലെല്ലാം ഇതു പരീക്ഷിക്കുന്നുണ്ട് (തൊഴില്‍നഷ്ടം, പ്രിയപ്പെട്ടവരുടെ മരണം, വിവാഹമോചനം, മയക്കുമരുന്നിന് അടിമപ്പെടല്‍). അവര്‍ അതില്‍ ഊന്നിപ്പറയുന്ന മറ്റൊരു കാര്യം, ഈ അഞ്ച് ഘട്ടങ്ങള്‍ ഒരേ ക്രമത്തില്‍ ആവണമെന്നില്ലെന്ന് മാത്രമല്ല ഈ അഞ്ചു ഘട്ടങ്ങളും എല്ലാ രോഗികളിലും പ്രവര്‍ത്തിക്കണമെന്നില്ല എന്നുമാണ്.

പ്രവര്‍ത്തിക്കുന്നതു തിരിച്ചറിയാന്‍ കഴിയും. നമുക്ക് പാരിസ്ഥിതിക ദുരന്ത ഭീഷണികള്‍ എടുക്കാം: നമ്മള്‍ ആദ്യം നിഷേധിക്കാന്‍ ശ്രമിച്ചു (ഇത് ഭ്രാന്ത് പറച്ചിലാണെന്നും സംഭവിക്കുന്നതെല്ലാം സാധാരണമായുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ മാറ്റമാണെന്നും പറഞ്ഞു). പിന്നീട് ദേഷ്യപ്പെട്ടു (പ്രകൃതിയെ മലിനമാക്കുന്ന വന്‍കിട കുത്തകകളോ
ടും അപകടങ്ങളെ അവഗണിക്കുന്ന ഭരണകൂടത്തോടും ദേഷ്യപ്പെട്ടു). അതിനെ
ത്തുടര്‍ന്ന് വിലപേശല്‍ ആരംഭിച്ചു (നമ്മുടെ മാലിന്യങ്ങള്‍ പുതുക്കി ഉപയോഗിക്കുന്ന
തുവഴി, കുറച്ചുകൂടി സമയം കണ്ടെത്താം; മാത്രമല്ല ഇതിന് ചില നല്ല വശങ്ങളുണ്ട്: ഗ്രീന്‍ലാന്‍ഡില്‍ പച്ചക്കറി വളര്‍ത്താം, പുതിയ വടക്കന്‍ കപ്പല്‍മാര്‍ഗംവഴി ചൈനയില്‍നിന്ന് അമേരിക്കയിലേക്കു വേഗത്തില്‍ സാധനങ്ങള്‍ എത്തിക്കാം, സൈബീരിയയിലെ മഞ്ഞുരുകുന്നതുവഴി ഫലഭൂയിഷ്ഠമായ പുതിയ മണ്ണ് ഉണ്ടാകും…), വിഷാദം (എല്ലാം തീര്‍ന്നു, നമ്മള്‍ ഒരുപാട് വൈകി); അവസാനം സമ്മതിക്കല്‍ നമ്മള്‍ നേരിടുന്നത് ഗുരുതരമായ വെല്ലുവിളിയാണെന്നും നമ്മുടെ ജീവിതരീതി ആകെ മാറ്റണമെന്നും.

Textഇതുതന്നെയാണ് ജീവിതത്തെ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ (അതിസാങ്കേതികത) വെല്ലുവിളികളിലും സംഭവിച്ചത്: ആദ്യം, അതിനെ നിഷേധിച്ചു (ഇത് അതിശയോ
ക്തിയാണ്, ഇടതുപക്ഷ പ്രാന്ത് പറച്ചിലാണ്, ഒരു ഏജന്‍സിക്കും നമ്മുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കാനാവില്ല); പിന്നീട് ദേഷ്യത്താല്‍ പൊട്ടിത്തെറിച്ചു (നമ്മളെ നമ്മളെക്കാള്‍ മനസ്സിലാക്കുന്നതുവഴി നമ്മളെ നിയന്ത്രിക്കാനും കൗശലപൂര്‍വ്വം ക്രമീകരിക്കാനും കഴിയുന്ന വലിയ കമ്പനികളോടും ഭരണകൂട രഹസ്യ ഏജന്‍സി
കളോടും ദേഷ്യപ്പെട്ടു). അടുത്തത് വിലപേശലാണ് (അധികാരികള്‍ക്ക് തീവ്രവാദികളെ തിരയാനുള്ള അവകാശമുണ്ടെങ്കിലും, നമ്മുടെ സ്വകാര്യതയെ അതിലംഘിക്കാനുള്ള അവകാശമില്ല); അതിനെത്തുടര്‍ന്ന് വിഷാദം(നമ്മള്‍ വളരെ വൈകി, നമ്മുടെ സ്വകാര്യത നഷ്ടപ്പെട്ടു, വ്യക്തിസ്വാതന്ത്രത്തിന്റെ കാലം കഴിഞ്ഞു); അവസാനമായി സമ്മതിക്കല്‍ ഡിജിറ്റല്‍ നിയന്ത്രണം നമ്മുടെ സ്വതന്ത്ര്യത്തിനുതന്നെ വെല്ലുവിളിയാണ്, അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും പൊതുജനങ്ങളെ മനസ്സിലാക്കി അതിനെതിരേ പോരാടാന്‍ സജ്ജരാക്കണം).

മദ്ധ്യകാലഘട്ടത്ത് ‘പ്ലേഗി’ന്റെ അടയാളങ്ങള്‍ കാണിച്ച നഗരങ്ങളിലെ ജനങ്ങള്‍ പ്രതികരിച്ചതും ഇതേ രീതിയിലാണെന്നു കാണാം: ആദ്യം നിഷേധം, പിന്നെ, പാപപങ്കിലമായ ജീവിതങ്ങള്‍ക്ക് ദൈവം തന്ന ശിക്ഷയാണെന്നു പറഞ്ഞ് ദേഷ്യപ്പെടുകയോ അല്ലെങ്കില്‍ ഇത് വരുത്തിയ ക്രൂരനായ ദൈവത്തോടോ ദേഷ്യപ്പെട്ടു, പിന്നെ വിലപേശല്‍ (ഇതത്ര മോശമായിട്ടില്ല, രോഗം ബാധിച്ചവരെ ഉപേക്ഷിച്ചാല്‍ മതി), അടുത്തത് വിഷാദം (നമ്മുടെ ജീവിതം തീര്‍ന്നു…). അടുത്തത് പക്ഷേ, രസകരമായി, ആസക്തി (ജീവിതം ഏതായാലും തീര്‍ന്നു, അതുകൊണ്ട് ഇതിനെ മറന്ന് മദ്യപിച്ചും ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടും സാധ്യമാവുന്ന ആനന്ദങ്ങളില്‍ ഏര്‍പ്പെടാം), പിന്നെ, അവസാനം, സമ്മതിക്കല്‍(ഇതൊക്കെ ഇത്രയേ ഒള്ളൂ, കഴിയുന്നത്ര സര്‍വ്വ സാധാരണ ജീവിതം മുന്നോട്ടുപോകുന്നതുപോലെ പെരുമാറാം…)

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

 

Comments are closed.