DCBOOKS
Malayalam News Literature Website

മഹാകവി പി.സാഹിത്യ പുരസ്കാരം ദീപേഷ് കരിമ്പുങ്കരയ്ക്ക്

പി സ്മാരക സമിതിയുടെ ഈ വർഷത്തെ മഹാകവി പി സാഹിത്യപുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ദീപേഷ് Textകരിമ്പുങ്കരയുടെ ‘കാവ്യരൂപന്റെ കാൽപ്പാടുകൾ’ എന്ന ഗ്രന്ഥത്തിന്. പതിനായിരം രൂപവും ഫലകവുമാണ് പുരസ്കാരം. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം ഡോ.എ.എം.ശ്രീധരൻ, ഡോ.ഇ.ഉണ്ണികൃഷ്ണൻ, സി.എം.വിനയചന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിന്നർഹമായ പുസ്തകം തെരഞ്ഞെടുത്തത്.

ഗവേഷകനും ആഖ്യായികാകാരനും കവിയും സമന്വയിക്കുന്ന അപൂർവ രചനയായി ജൂറി കമ്മിറ്റി ഈ കൃതിയെ വിലയിരുത്തി. ഒപ്പം വർത്തമാന കാലത്തും പി.യെ പ്രസക്തമാക്കുന്ന ചിലത് പുതിയ തലമുറയുടെ നിലയ്ക്കാത്ത സർഗാത്മകതയിൽ തെളിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായും ജൂറി അംഗങ്ങൾ ഈ കൃതിയെ വിലയിരുത്തി.

കവിയുടെ നാല്പത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് മെയ് 25 ന് ഉച്ചക്ക് മുന്ന് മണിക്ക് കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ നടക്കുന്ന “പി.സ്മൃതി “യിൽ വെച്ച് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അധ്യക്ഷനുമായ കെ.പി.രാമനുണ്ണി പി. സാഹിത്യ പുരസ്കാരം സമർപ്പിക്കുo .ഡോ.എ.എം.ശ്രീധരൻ പുരസ്കൃത കൃതി പരിചയപ്പെടുത്തും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.