DCBOOKS
Malayalam News Literature Website

അനിശ്ചിതത്വം കയ്യടക്കിയ ഒക്ടോബര്‍: എം.ശിവശങ്കര്‍ ഐ.എ.എസ്. എഴുതുന്നു

ജയില്‍ മോചിതനായ ശേഷം ആദ്യമായി എം.ശിവശങ്കര്‍ ഐ.എ.എസ്. പൊതുസമൂഹത്തോട് സംസാരിക്കുന്നു

ഓരോ തവണയും ഞാന്‍ അന്വേഷണ എജന്‍സികളുടെ മുന്നില്‍ ഹാജരാകാനായി പോകുന്ന സമയത്ത് അപകടകരമായ നിലയില്‍ എന്റെ വാഹനത്തെ പിന്‍തുടര്‍ന്നു. അന്തിച്ചര്‍ച്ചകളിലൂടെ എന്നെ തേജോവധം ചെയ്യാന്‍ ആവോളം പരിശ്രമിച്ചു. പൊതുശ്രദ്ധ യഥാര്‍ത്ഥ കുറ്റവാളികളിലേക്കു പോകാതെ എന്നിലേക്കും അതു വഴി സര്‍ക്കാരിലേക്കും ഉറപ്പിച്ചു നിര്‍ത്തുന്നതിന് അവര്‍ കിണഞ്ഞു പരിശ്രമിച്ചു : ജയില്‍മോചിതനായശേഷം എം. ശിവശങ്കര്‍ പൊതുസമൂഹത്തോട് ചില ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുകയാണ്.

pachakuthiraന്റെ ജീവിതത്തിലെ ഏറ്റവും നാടകീയവും അപ്രതീക്ഷിതവുമായ സംഭവങ്ങള്‍ അരങ്ങേറിയ രണ്ടു മാസങ്ങളായിരുന്നു 2020 ഒക്ടോബറും നവംബറും. എന്നാല്‍ ആ നാടകത്തിനു തിരശ്ശീല ഉയര്‍ന്നതും രാഗാലാപങ്ങള്‍ തുടങ്ങിയതും 2020 ജൂലൈ മാസത്തിലാണ്.

യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ കള്ളക്കടത്തു സ്വര്‍ണ്ണത്തെക്കുറിച്ചുള്ള അന്വേഷണം 2020 ജൂലൈയിലാണ് തുടങ്ങിയത്. എന്റെ മുന്‍സുഹൃത്തും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയുമായിരുന്ന സ്വപ്നാ സുരേഷിന് അതില്‍ പങ്കുണ്ടെന്നു കണ്ടതോടെയാണ് ഞാനും സംശയത്തിന്റെ നിഴലിലായത്. എന്നാല്‍ എന്റെ പേര് അതിലേക്കു വലിച്ചിഴയ്ക്കപ്പെട്ടതിന്റെ, കൃത്യമായി പറഞ്ഞാല്‍ കള്ളക്കടത്തു സ്വര്‍ണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗ് വിട്ടുകൊടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ടതിന്റെ, ഗതിവേഗം അത്ഭുതാവഹമായിരുന്നു.

കടുംനിറം ചേര്‍ത്ത ആരോപണങ്ങളുടെയും ഊതിപ്പെരുപ്പിച്ച നുണക്കഥകളുടെയുംText കുത്തൊഴുക്കില്‍ ആരുടെയും ഓര്‍മ്മയില്‍ അതൊന്നും തങ്ങിയിട്ടുണ്ടാവില്ല. മൂന്നു വര്‍ഷത്തോളമായി അടുത്ത സുഹൃത്തായിരുന്ന സ്വപ്നയ്ക്ക് ഇത്തരമൊരു
നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കുണ്ടായിരുന്നുവെന്ന തികച്ചും അപ്രതീക്ഷിതമായ വിവരം അറിഞ്ഞപ്പോള്‍തന്നെ അസ്തപ്രജ്ഞനായിപോയ എനിക്ക്, ഒന്നിനു പിറകില്‍
ഒന്നായി നിരന്തരം ഉയര്‍ന്നു വന്നുകൊണ്ടിരുന്ന ആരോപണങ്ങള്‍ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളനോ പോലും കഴിഞ്ഞിരുന്നില്ല. എന്നെ അറിയുന്ന എന്റെ കുടുംബത്തിന്റെയും,
ഏതൊരു വിഷമസന്ധിയിലും എന്നെ ഉപേക്ഷിക്കില്ലെന്നുറപ്പിച്ച സുഹൃത്തുക്കളുടെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഏറെ ദിവസങ്ങള്‍ക്കുശേഷമാണ് ഞങ്ങള്‍ക്ക് ആ സംഭവഗതികളും അതിന്റെ സമയക്രമവും ഒന്നു വിശകലനാത്മകമായി പരിശോധിക്കാനും അതിലൊളിഞ്ഞിരുന്ന സംശയകരമായ പരസ്പരബന്ധങ്ങള്‍ തിരിച്ചറിയാനും കഴിഞ്ഞത്.

ചുരുക്കമായി അത് ഇങ്ങനെയായിരുന്നു:

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

എം. ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറും ഒരു ആന’  എന്ന അനുഭവകഥ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.