DCBOOKS
Malayalam News Literature Website

എം.പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

ജനതാദള്‍ (യു-ശരദ് യാദവ് വിഭാഗം) നേതാവ് എം.പി വീരേന്ദ്രകുമാറിനെ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ മത്സരിക്കുക. അദ്ദേഹം തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെയ്ഖ് പി. ഹാരിസ് തിരുവനന്തപുരത്ത് അറിയിച്ചു.

ഇന്നു ചേര്‍ന്ന ജെഡിയു (ശരദ് യാദവ് വിഭാഗം) പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് എം. പി. വീരേന്ദ്രകുമാറിനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. എം.പി വീരേന്ദ്രകുമാര്‍ രാജിവെച്ച ഒഴിവിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കാന്‍ യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

Comments are closed.