DCBOOKS
Malayalam News Literature Website

അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി കീഴടങ്ങി

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി പെരുമ്പാവൂര്‍ സ്വദേശി ആരിഫ് ബിന്‍ സലിമാണ് പൊലീസില്‍ കീഴടങ്ങിയത്. മഹാരാജാസ് കോളെജിലേക്ക് അക്രമികളെ സംഘടിപ്പിച്ചത് സലിമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ഇയാള്‍ ഉള്‍പ്പെടെ കേസില്‍ ഒളിവില്‍ പോയ എട്ടു പ്രധാന പ്രതികളെ കണ്ടെത്തുന്നതായി പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സലിമിനെ അറസ്റ്റ് ചെയ്തതോടെ കേസില്‍ നേരിട്ടു പങ്കെടുത്ത 16 പ്രതികളില്‍ ഒന്‍പതു പേര്‍ ഇതുവരെ കസ്റ്റഡിയിലായിയിട്ടുണ്ട്.

Comments are closed.