DCBOOKS
Malayalam News Literature Website

ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ , ‘LORE, LEGENDS AND FOLKTALES FROM KERALA ‘; പ്രീബുക്കിങ് തുടരുന്നു

കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ   ‘LORE, LEGENDS AND FOLKTALES FROM KERALA ‘  പ്രിയ വായനക്കാര്‍ക്ക് ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. 795 രൂപ വിലയുള്ള പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 699 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വൃന്ദാ വര്‍മ്മയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപീദാസ് എ കെ വരച്ച ചിത്രങ്ങളോട് കൂടിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥം. ബാലകൗമാരമനസ്സുകളില്‍ ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.

കേരളത്തിലെ ക്ഷേത്രങ്ങള്‍, ജാതിവ്യവസ്ഥ, ആരാധനാസമ്പ്രദായങ്ങള്‍, ഉത്സവങ്ങള്‍, രാജാക്കന്മാര്‍, ബ്രാഹ്മണശ്രേഷ്ഠന്മാര്‍, വീരനായകന്മാര്‍, നാട്ടുപ്രമാണിമാര്‍, പണ്ഡിതന്മാര്‍, കവികള്‍, മന്ത്രവാദികള്‍, വൈദ്യന്മാര്‍, യക്ഷികള്‍, ഭൂതപ്രേതങ്ങള്‍, ഗജവീരന്മാര്‍ എന്നുവേണ്ടാ ജനജീവിതത്തിലെ എല്ലാത്തിനെയും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളെയും രംഗങ്ങളെയും അത്യന്തം അതിശയോക്തിയോടെയും ആകര്‍ഷണീയമായും കൊട്ടാരത്തില്‍ ശങ്കുണ്ണി ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.