DCBOOKS
Malayalam News Literature Website

ലോക കേരളസഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച

ലോക കേരളസഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍ ആരംഭിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി കേരളത്തിന്റെ പൊതുനന്മയും വികസനവും ലക്ഷ്യമിട്ടാണ് സഭ ചേരുന്നത്. 351 അംഗങ്ങള്‍ പങ്കെടുക്കുന്ന കേരളസഭാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 9.45 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാസമ്മേളനം ഉദ്ഘാടനം ചെയ്യും. സഭ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി പ്രഖ്യാപനം നടത്തും. തുടര്‍ന്ന് സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭയെ കുറിച്ച് വിശദീകരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, വിവിധ മേഖലാ പ്രതിനിധികള്‍പ്രമുഖ എന്‍ ആര്‍ ഐ വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Comments are closed.