DCBOOKS
Malayalam News Literature Website

പുസ്തകപ്രേമികള്‍ക്കായി സര്‍പ്രൈസ് ഓഫറുകളുമായി ഡിസി ബുക്‌സ്!

പുസ്തകപ്രേമികള്‍ക്കായി അത്യുഗ്രന്‍ സര്‍പ്രൈസ് ഓഫറുകളുമായി ഡിസി ബുക്‌സ്. ഓരോ 24 മണിക്കൂറിലും വ്യത്യസ്തങ്ങളായ 16 പുസ്തകങ്ങള്‍ വായനക്കാരെ തേടിയെത്തും. ഓരോ മലയാളിയും ഒരുവട്ടമെങ്കിലും സ്വന്തമാക്കാനാഗ്രഹിച്ച പുസ്തകങ്ങള്‍, എഡിറ്റര്‍മാര്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ വരവേറ്റ മാമ്പഴം കഥാമാലിക പരമ്പരയിലെ നിരവധി  ബാലസാഹിത്യരചനകള്‍, മലയാളത്തിലെ നിത്യഹരിത നോവലുകള്‍, ശാശ്വതമായ ജീവിതമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നൂറുകണക്കിന് സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍,
ലോകത്തരകൃതികളുടെ മലയാളം പരിഭാഷകള്‍ തുടങ്ങി പല വിഭാഗങ്ങളിലായുള്ള പുസ്തകങ്ങള്‍ വായനക്കാരെ തേടിയെത്തും.

ഒരിക്കല്‍ ഓഫറില്‍ ലഭ്യമാകുന്ന പുസ്തകങ്ങള്‍ക്ക് പിന്നീട് ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. വേഗമാകട്ടെ ഈ അവസരം ഒരിക്കല്‍ മാത്രം.

ഇപ്പോള്‍ തന്നെ ഓർഡർ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ.

Comments are closed.