DCBOOKS
Malayalam News Literature Website

‘ലൈഫ് ബോയ്’; ജീവിത പ്രതിസന്ധികളില്‍പ്പെട്ടുഴറുന്നവർക്ക് കാലിടറാതിരിക്കാൻ ഒരു സഹായി

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’ ക്ക് ഗീത മേനോന്‍ എഴുതിയ വായനാനുഭവം.

‘LIFEBUOY ‘ a must read by Sri. Prasanth Nair IAS. As the name suggests, a buoyant support such as a life belt for keeping a person afloat in life.

പുസ്തകത്തിന്റെ പേരിലും കുറച്ചു കാര്യമുണ്ട്. വായിക്കാനുള്ള ഒരു ഉദ്വേഗം ആ പേരിലുണ്ട്. ഇന്നത്തെ പ്രവചനാതീതമായ കാലാവസ്ഥ പോലെ തന്നെയാണ് മനുഷ്യമനസ്സുകളും. ഭൂഗോളത്തിന്റെ സ്പന്ദനങ്ങള്‍ ഒരൊറ്റ വിരല്‍ത്തുമ്പിലായിരിക്കുമ്പോഴും എന്തൊക്കെയോ നേടിയെടുക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ പ്രതിസന്ധികളില്‍പ്പെട്ടുഴറുന്ന മനസ്സുകള്‍ക്ക് കാലിടറാതെ പിടിച്ചുനില്‍ക്കാന്‍ ഒരു സഹായി…അതാണീ പുസ്തകം. ഓരോ അദ്ധ്യായം വായിക്കുമ്പോഴും ”ഇതെന്നെപ്പറ്റിത്തന്നെയാണ് ”, ”ഇത് തന്നെയാണല്ലോ ഞാനും Textചിന്തിച്ചിരുന്നത് ” എന്നെല്ലാം തോന്നുന്നത് സ്വാഭാവികം മാത്രം. സാധാരണക്കാരനു മനസ്സിലാകുന്നത്ര ലളിതമായി, ഉദാഹരണ സഹിതം….ഒരു കടുത്ത സിനിമാപ്രേമിക്കു മാത്രം സാധിക്കുന്ന സ്വതസിദ്ധമായ നര്‍മ്മം ചാലിച്ച ഭാഷയില്‍… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ… അത്ര നിസ്സാരമല്ലാത്തതും , സങ്കീര്‍ണവുമായ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ Pied piper ന്റെ പിന്നാലെ എന്നപോലെ മനസ്സും ചിന്തകളും ഒപ്പം സഞ്ചരിക്കുന്നുണ്ട്. തെറ്റായ ധാരണകളെയെല്ലാം മുക്കിക്കൊല്ലാന്‍ ഈ piper നു സാധിക്കുന്നുണ്ട്.

‘എട്ടിന്റെ പണി’ തരുന്ന Amigdala എന്ന ഭീകരനും Schema എന്ന വല്ലാത്ത പഹയനും പുതിയ അറിവുകളായിരുന്നു. ‘സന്തോഷത്തിന്റെ രസതന്ത്രം’ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്.

‘എല്ലാം തികഞ്ഞേഷുമാരെ’ അന്വേഷിച്ചു നഷ്ടപ്പെടുത്തുന്ന സമയം പറമ്പില്‍ വാഴ മാത്രമല്ല ചൊറിയന്‍ ചേമ്പോ ചേനയോ വരെ വയ്ക്കാവുന്ന താണ് എന്നാണ് എന്റെ ഒരിത്.

”എന്തു ചെയ്തിട്ടുമങ്ങോട്ടൊരു മെനയാകുന്നില്ലല്ലോ സജീ ” എന്ന് വിലപിക്കുന്നവര്‍ക്കും മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്തരോഗിക്കും തന്നില്‍ ബാധിച്ചിട്ടുള്ള മെന്റല്‍ വൈറസുകളെ കഴുകി മനസ്സ് അണു വിമുക്തമാക്കുന്ന ഈ ലൈഫ്‌ബോയ് ഉപകരിക്കും. അതിന് ‘നിങ്ങള്‍ എവിടെ നില്‍ക്കുന്നതായി തോന്നി ?’ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണം.

വൈറല്‍ കൊടുങ്കാറ്റുകളാല്‍ ഉലയാതെ മനസ്സാകുന്ന സമുദ്രത്തില്‍ ശാന്തമായി പൊങ്ങിക്കിടക്കാന്‍ ഈ സന്തോഷത്തിന്റെ കൊച്ചു പുസ്തകം ഗുണം ചെയ്യുമെന്നത്
നിസ്സംശയം പറയാം..

അഛനമ്മമാര്‍ വായിച്ചുകഴിഞ്ഞ് മക്കള്‍ക്ക് സമ്മാനിക്കേണ്ട ഒരു പുസ്തകം.
നന്ദി…

പ്രശാന്ത് നായരുടെ ‘ലൈഫ് ബോയ്’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.