DCBOOKS
Malayalam News Literature Website

ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത പുസ്തകങ്ങള്‍

ഡി സി ബുക്‌സ്- കറന്റ് ബുക്‌സ് പുസ്തകങ്ങളുടെ ഏറ്റവും പുതിയ ലിസ്റ്റ് പുറത്തിറങ്ങി. വായനക്കാരുടെ താല്പര്യത്തിനനുസൃതമായി വിപുലമായ പുസ്തകശേഖരമാണ് ഇത്തവണയും ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് ഒരുക്കിയിട്ടുള്ളത്. എല്ലാ വിഭാഗങ്ങളിലുംപെട്ട ഏറ്റവും മികച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് ഈ കാറ്റലോഗ് ഉപകരിക്കും.

വിഷയവൈവിധ്യത്തിലും പുസ്തകനിര്‍മ്മിതിയിലും ശ്രദ്ധേയമായ മുന്നേറ്റം 2020-ലും പുലര്‍ത്താന്‍ കഴിഞ്ഞു എന്നുള്ളതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. എഫ്.ഐ.പി അവാര്‍ഡ്, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മികച്ച പുസ്തകങ്ങളും നൊബേല്‍ പ്രൈസ്, ബുക്കര്‍ പ്രൈസ് തുടങ്ങിയവ നേടിയ വിശ്രുത കൃതികളുടെ വിവര്‍ത്തനങ്ങളുടെ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം. വായനയുടെയും സംസ്‌കാരത്തിന്റെയും മേഖലയില്‍ ഈ കൃതികള്‍ ഒരു ഈടുവയ്പ്പായിരിക്കും.

ഇപ്പോള്‍ വില്പനയിലുള്ള പുസ്തകങ്ങളുടെ സമ്പൂര്‍ണ്ണ ലിസ്റ്റാണിത്. ഈ കാറ്റലോഗിലുള്ള ചില പുസ്തകങ്ങളുടെ പുതിയ പതിപ്പിന്റെ വിലയില്‍ മാറ്റമുണ്ടായേക്കാം. പുസ്തകത്തെ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക.

Ph: 98461 33336 / 0481 256 3114, Email: customercare@dcbooks.com

ലൈബ്രറി കാറ്റലോഗ് 2020-നായി സന്ദര്‍ശിക്കുക

Comments are closed.