DCBOOKS
Malayalam News Literature Website

ലളിതവും സമൃദ്ധവും സ്വാദിഷ്ഠവുമായ രുചിക്കൂട്ടുകളുടെ കലവറ

രുചികരമായ ഭക്ഷണം എല്ലാവരുടെയും ആവേശവും സ്വപ്‌നവുമാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി നാവിനുരുചിയുള്ള വിവിധതരം ഭക്ഷണങ്ങള്‍ എന്നും കഴിക്കാനായാല്‍ ഏറെ സന്തോഷം. കഴിക്കാന്‍ എല്ലാവര്‍ക്കുമിഷ്ടമാണ്. എന്നാല്‍ അത് കുറ്റംപറയാനില്ലാത്തപോലെ പാകപ്പെടുത്തിയെടുക്കുക എന്നതാണ് പ്രയാസം. തിരക്കുപിടിച്ച ജീവിതത്തിനടയില്‍ ഇങ്ങനെ പാകംചെയ്യാനൊന്നും ആര്‍ക്കും സമയമുണ്ടാകില്ല. അതിനാല്‍ തന്നെ റെഡിമെയ്‌ഡേയികിട്ടുന്ന വിഷയമയമുള്ള ഭക്ഷണം തേടിപ്പോവുകയാണ് പതിവ്. പക്ഷേ, നമ്മുടെ ഇഷ്ടവിഭവത്തിന്റെ കൃത്യമായ രുചിക്കൂട്ടുകള്‍ മനഃപാഠമാക്കിവെച്ചാല്‍ കുക്കിങ് രസകരവും എളുപ്പവുമാകും.ഒപ്പം സംതൃപ്തിയോടെ കഴിക്കുകയും മറ്റുള്ളവരെ ഊട്ടുകയുമാകാം. വീട്ടമ്മമാര്‍ക്കുമാത്രമല്ല ആണാളുകള്‍ക്കും ഈ കുക്കിങില്‍ കൈകടത്താവുന്നതാണ്.

ധാരാളം പാചകപുസ്തകങ്ങള്‍ ഇപ്പോള്‍ വിപണികളില്‍ ലഭ്യമാണ്. അവയുടെ സഹായത്തോടെ എല്ലാ രുചിക്കൂട്ടുകളും എല്ലാവര്‍ക്കും സായത്തമാക്കാവുന്നതാണ്. വ്യത്യസ്മായ രുചിതേടുന്നവര്‍ക്കായി ഒരു പുതിയ പാചക പുസ്തകംകൂടി വിപണികളിലെത്തിയിട്ടുണ്ട്. ശാന്ത അരവിന്ദന്‍ തയ്യാറാക്കിയ ലളിതം, സമൃദ്ധം, സ്വാദിഷ്ഠം എന്ന പുസ്തകം. പുതുമയുടെ രുചിയും പഴമയുടെ പൊലിമയും ചേര്‍ത്ത് സൃഷ്ടിച്ച പാചകക്കുറിപ്പുകളാണിതിലുള്ളത്. എല്ലാം ഒന്നിനൊന്ന് സ്വാദിഷ്ഠം. നമ്മുടെ നാട്ടിന്മപുറങ്ങളില്‍ സുലഭമായ തെച്ചിപ്പൂമുതല്‍ മുരിങ്ങപ്പൂവരെ- പുളിമുതല്‍ പുളിയില വരെ- താളും തകരയും കറുവേപ്പിലയും എല്ലാം ചേര്‍ന്നുള്ള അനേകം പരീക്ഷണങ്ങള്‍. നാടന്‍ രുചിമാത്രമല്ല, പുതുതലമുറയ്ക്കും നന്നേ പിടിക്കുന്ന രുചിക്കുന്ന വിഭവങ്ങളും ഇതില്‍ പരിചയപ്പെടുത്തുന്നുണ്ട്.

പേരുപോലെ തന്നെ ലളിതവും സമൃദ്ധവും സ്വാദിഷ്ഠവുമായ രുചിക്കൂട്ടുകളുടെ കലവറയാണ് ഈ പുസ്തകം.

മാസികകളിലും, ടി വി ചാനലുകളിലും കുക്കറിഷോ അവതരിപ്പിക്കാറുള്ള, നിരവധി പാചകമത്സരങ്ങളില്‍ വിജയിയായ പാചകറാണിയാണ് ലളിതം, സമൃദ്ധം, സ്വാദിഷ്ഠം എന്ന പുസ്തകം തയ്യാറാക്കിയ ശാന്ത അരവിന്ദന്‍.

Comments are closed.