DCBOOKS
Malayalam News Literature Website

ഉളളുതുരക്കുന്ന ജീവിതാനുഭവങ്ങളുളള കഥാപാത്രങ്ങൾ…

ജിസ ജോസിന്റെ ‘സര്‍വ്വ മനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുളള കൃപ’ എന്ന പുസ്തകത്തെക്കുറിച്ച് ലാല്‍ ജോസ് എഴുതിയത്

ഷാജി മാഷേ,

Textനിങ്ങളിത്ര വാശിപിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ “സർവ്വ മനുഷ്യരുടേയും രക്ഷയ്ക്കുവേണ്ടിയുളള കൃപ” എന്ന കഥാസമാഹാരം ഞാൻ വായിക്കാതെ പോകുമായിരുന്നു. ഇനിയും വായിക്കാതെ പോയ പരശ്ശതം നല്ലപുസ്തകങ്ങളിലൊന്നായി ഇതും മാറിയേനേ. ആ പാപത്തിൽ നിന്ന് എന്നെ രക്ഷിച്ചതിന് , ജിസ ജോസ് എന്ന പുതിയ എഴുത്തുകാരിയുടെ പുസ്തകം പരിചയപ്പെടുത്തിയതിന് മാഷിന് സ്തുതി. വിഷയത്തിലും പറച്ചിലിലും ഭാഷയിലും എല്ലാം ‘തന്റെയിടം’ ഉളള എഴുത്തുകാരി. ഉളളുതുരക്കുന്ന ജീവിതാനുഭവങ്ങളുളള കഥാപാത്രങ്ങൾ. ഈ സമാഹാരത്തിലെ കഥകൾ എന്നെ തൊട്ടു. മുറിവേൽപ്പിച്ചു. കൂടുതൽ വായനകൾക്ക് ഈ പുസ്തകം വിധേയമാകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ജിസ ജോസ്‌ മലയാളകഥയിൽ നിങ്ങൾ വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു. എഴുത്താണികുത്തി മുന്നേറുക.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

Comments are closed.