DCBOOKS
Malayalam News Literature Website

രേഖപ്പെടുത്താത്ത ചരിത്രങ്ങൾ… ലാജോ ജോസ് എഴുതുന്നു

Lajo Jose

കേരളത്തെ ഞെട്ടിച്ച കുറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ഡോ.ബി. ഉമാദത്തന്റെ കൃതിയാണ് ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒട്ടനേകം കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണ സംഭവങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂര്‍ സോമന്‍കേസ്, റിപ്പര്‍ കൊലപാതകങ്ങള്‍ തുടങ്ങി അഭയാ കേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങളും അന്വേഷണവുമാണ് ഗ്രന്ഥകാരന്‍ വിവരിക്കുന്നത്.

പുസ്തകത്തെക്കുറിച്ച് എഴുത്തുകാരന്‍ ലാജോ ജോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം

ക്രൈം സിനിമകൾ/ഫിക്ഷൻ/വാർത്തകൾ എന്നിവ ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് ഡോ: ഉമാദത്തൻ സാറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സുകുമാരക്കുറുപ്പ് കേസ് അല്ലെങ്കിൽ ചാക്കോ വധക്കേസ് ഒന്ന ഒറ്റക്കേസ് വഴി അദ്ദേഹത്തെ കേരളം മുഴുവനും അറിയും.

അദ്ദേഹത്തിൻ്റെ സ്വന്തം കൃതികളല്ലാതെ, ഇത്രയും പ്രഗത്ഭനായ ഒരു വ്യക്തിയെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളുണ്ടെന്ന് അറിയാനായി ഗൂഗിൾ സേർച്ച് നടത്തിയപ്പോൾ സങ്കടം വന്നു. അദ്ദേഹം മരിച്ചപ്പോൾ വന്ന വാർത്തകൾ മാത്രമാണ് വിക്കിപീഡിയയിൽ പോലും ഉള്ളത്. അദ്ദേഹം കൃതികളൊന്നും എഴുതിയില്ലായിരുന്നെങ്കിൽ എത്ര തലമുറ അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞേനേ?

ഈ പുസ്തകം വായിച്ചപ്പോൾ മനസ്സിൽ പൊങ്ങി വന്ന മറ്റൊരു ചിന്തയാണ് – തന്നെപ്പോലെ തന്നെ പ്രഗൽഭരായ പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചും പോലീസ് സർജന്മാരെ കുറിച്ചും ഒക്കെ അദ്ദേഹം ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ഈ ഉദ്യോഗസ്ഥരെ കുറിച്ച് നാം Textവേറെ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ? അവരൊക്കെ വെറും പേരുകൾ മാത്രമായി മാറുകയാണ്. ചരിത്രം രേഖപ്പെടുത്താതെ പോയ ഇങ്ങനെ എത്രയോ പ്രഗത്ഭർ ഓരോ തലമുറയിലുമുണ്ട്! നമ്മൾ മലയാളികൾക്ക് ചരിത്രം രേഖപ്പെടുത്താൻ മടിയാണെന്ന് തോന്നുന്നു. ഇന്ത്യക്കാർക്കു പൊതുവേ അങ്ങനെയാണെന്ന് alternate history books, films, ബാല്യകാല മുതലപിടുത്തം എന്നിവ കൊണ്ട് നാം കാണുന്നുണ്ട്.

George Joseph (Modus Operandi fame) സാറിനെക്കുറിച്ചറിയാൻ സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടി വേണ്ടി വന്നു.

പുസ്തകത്തിലേയ്ക്ക് വന്നാൽ 41 ലേഖനങ്ങളാണ് ഇതിൽ. ചാക്കോ വധം അല്ലെങ്കിൽ സുകുമാരക്കുറുപ്പിനെതിരെ തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥൻ എന്ന രീതിയിലാണ് ഇദ്ദേഹം സുപ്രസിദ്ധി നേടിയതെങ്കിലും അത് വളരെ എളുപ്പമായ കണ്ടെത്തൽ ആയിരുന്നുവെന്ന് പുസ്തകം വായിക്കുമ്പോൾ നമ്മൾക്ക് മനസ്സിലാകും.

ഒരു ഫോറൻസിക് വിദഗ്ധൻ എന്ന നിലയിൽ അദ്ദേഹം തൻ്റെ പ്രാഗത്ഭ്യം തെളിയിച്ച കേസുകൾ എൻ്റെ കാഴ്ച്ചപ്പാടിൽ ഇവയൊക്കെയാണ്.

ഒന്ന്: എസ് ഐ സോമൻ്റെ മരണം കൊലപാതകമല്ല
രണ്ട്: പോളക്കുളം കേസ്
മൂന്ന്: ചാവക്കാട് മാർക്കറ്റിലെ വ്യാപാരി ജോണി വധം

ഫോട്ടോഗ്രഫിക് സൂപ്പർ ഇമ്പോസിഷൻ എന്ന സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തിയ ആളാണ് ഇദ്ദേഹം.

ബാക്കി ലേഖനങ്ങളെല്ലാം ഫോറൻസിക് മെഡിസിൻ എന്ന ശാഖയെക്കുറിച്ച് സമഗ്രമായ അറിവ് നൽകുന്നതാണ്.

 ഡോ.ബി. ഉമാദത്തന്റെ കൃതിയാണ് ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.