DCBOOKS
Malayalam News Literature Website

ആശാന്‍ സ്മാരക കവിതാപുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന്

ചെന്നൈ ആശാൻ മെമ്മോറിയലിന്റെ ആശാന്‍ സ്മാരക കവിത പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി.1980മുതല്‍ മലയാള കവിതാരംഗത്ത് നല്‍കിയ സമഗ്രസഭാവനകളാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്. പ്രൊഫ. എം.കെ. സാനു, പ്രൊഫ.എം.തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.  50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. 2024 ജനുവരി 19 ന് ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ അമ്മു സ്വാമിനാഥന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

കുരീപ്പുഴ ശ്രീകുമാറിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.