DCBOOKS
Malayalam News Literature Website

കുഞ്ഞാമനെ തോല്‍പ്പിച്ചവര്‍

രാജേഷ് കെ. എരുമേലി എഴുതിയ ലേഖനം ജനുവരി ലക്കം പച്ചക്കുതിരയില്‍

അംബേദ്കറുടെ കാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തി ജാതി വിഷയത്തെ അഡ്രസ് ചെയ്യാന്‍ എളുപ്പമായിരുന്നു. സാമ്പത്തിക ക്രമത്തെക്കുറിച്ചുള്ള പഠനം ജാതി എന്നതിനപ്പുറം വര്‍ഗപരവുമാണ്. അതിന് അംബേദ്കറിന്റെ ചിന്തകള്‍ക്കൊപ്പം മാര്‍ക്‌സിസത്തെയും പരിഗണിക്കേണ്ടി വരും. കേരളത്തിലെ ദലിത് ബുദ്ധിജീവികളില്‍ ഒട്ടുമിക്കവരും മാര്‍ക്‌സിസത്തെ പൂര്‍ണമായി തള്ളിക്കളയുന്നവരാണ്. സണ്ണി എം.കപിക്കാടിനെപ്പോലെയുള്ളവര്‍ മാര്‍ക്‌സിസം കീഴാള വിരുദ്ധമാണെന്ന വിമര്‍ശനവും ഉയര്‍ത്തി. അതിനപ്പുറം ഇവര്‍ക്കൊന്നും മറ്റൊരു ബദല്‍ ഏതെന്ന് പറയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കുഞ്ഞാമന്‍ മാര്‍ക്‌സിസത്തെ പൂര്‍ണമായും തള്ളാതെ മാര്‍ക്‌സിസത്തെയും അംബേദ്കര്‍ ചിന്തകളെയും മുന്‍നിര്‍ത്തി പുതിയൊരു കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്.

മുഖ്യധാരാ ഇടതുപക്ഷം ഡോ.എം. കുഞ്ഞാമനെ കാര്യമായി പരിഗണിച്ചില്ല എന്ന വിമര്‍ശനം അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു. അത് കുറച്ചൊക്കെ വ്യക്തിപരവും, ദലിത് ബൗദ്ധിക മണ്ഡലത്തില്‍ നിന്നുമുള്ളതായിരുന്നു. കുഞ്ഞാമന്‍ വിടപറഞ്ഞതോടെ ഇടതുപക്ഷത്തിനെതിരായ വിമര്‍ശനം മുമ്പത്തേക്കാള്‍ ശക്തമായി. തീര്‍ച്ചയായും ഇത് വളരെ
Pachakuthira Digital Edition പ്രധാനമായിരിക്കെത്തന്നെ, അരനൂറ്റാണ്ടിനിടയില്‍ കുഞ്ഞാമന്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ ദലിത് ബൗദ്ധികസമൂഹം എങ്ങനെയാണ് സ്വീകരിച്ചത് എന്ന അന്വേഷണം കാര്യമായിനടന്നിട്ടില്ല. കേരളത്തിലെ ആദിവാസിജീവിതത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും വികസനത്തിന്റെ വൈരുദ്ധ്യങ്ങളെക്കുറിച്ചും അംബേദ്കറുടെ ജാതി ഉന്മൂലനത്തെക്കുറിച്ചും മാര്‍ക്‌സിന്റെ തൊഴിലാളിവര്‍ഗ കാഴ്ചപ്പാടുകളെക്കുറിച്ചും ആഗോളവത്കരണത്തെ ക്കുറിച്ചും മൗലികമായ നിരീക്ഷണങ്ങളാണ് കുഞ്ഞാമന്‍ നടത്തിയിട്ടുള്ളത്. ഏതെങ്കിലും ശുപാര്‍ശയിലൂടെയോ വ്യക്തിതാല്‍പര്യത്തിലൂടെയോ ലഭിക്കുന്ന സ്ഥാനമാനങ്ങളെ ഒരിക്കലും സ്വീകരിക്കാത്ത വ്യക്തി എന്ന നിലയില്‍ എല്ലാക്കാലത്തും താനൊരു റിബല്‍ ആണെന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്തു.

കുഞ്ഞാമന്റെ ഉയര്‍ന്ന യോഗ്യതകള്‍ മനസിലാക്കിയ സര്‍ക്കാര്‍ പല പദവികളുടെയും ചുമതല ഏറ്റെടുക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തോട് സംസാരിച്ചെങ്കിലും അതൊന്നും സ്വീകരിക്കാന്‍ കുഞ്ഞാമന്‍ തയാറായിരുന്നില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആത്മകഥയ്ക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ചത്. ഭരണകൂടത്തോടോ അതിന്റെ സ്ഥാപനങ്ങളോടോ ഒരുതരത്തിലും സന്ധി ചെയ്യുന്ന വ്യക്തിയായിരുന്നില്ല കുഞ്ഞാമന്‍. ‘എതിര്’ എന്ന ആത്മകഥയില്‍ ഇത്Text സംബന്ധിച്ച വിശദീകരണങ്ങളുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇടതുപക്ഷം നടപ്പാക്കിയ ഭൂപരിഷ്‌കരണ നടപടികളെയാണ് കുഞ്ഞാമന്‍ കൂടുതല്‍ എതിര്‍ത്തിട്ടുള്ളത്. പലനിയമങ്ങളും പാസാക്കിയെങ്കിലും മണ്ണില്‍ അധ്വാനിക്കുന്ന ആദിവാസികള്‍ക്കും ദലിതര്‍ക്കും എന്തുകൊണ്ട് ഭൂമി ലഭിച്ചില്ല എന്ന ചോദ്യമാണ് അദ്ദേഹമുയര്‍ത്തിയത്. ദലിത് ബുദ്ധിജീവികളുടെ ഭാഗത്തുനിന്നും ഭൂമി വിഷയത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അതിനെ സംവാദത്തില്‍ കൊണ്ടുവന്നത് കുഞ്ഞാമന്റെ ഇടപെടലുകളായിരുന്നു. താനൊരു ദലിത് ബുദ്ധിജീവിയാണെന്നോ ചിന്തകനാണെന്നോ ഒരിക്കല്‍ പോലും ഒരിടത്തും സ്വയവും മറ്റുള്ളവര്‍ പറയുന്നതും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നില്ല കുഞ്ഞാമന്‍. ഇത്തരത്തിലുള്ള നിലപാടുകളാണ് കുഞ്ഞാമനെ അംഗീകരിക്കാന്‍ അക്കാദമിക്, ദലിത് ബുദ്ധിജീവി സമൂഹം തയാറാകാതിരുന്നത്.

പൂര്‍ണ്ണരൂപം 2024 ജനുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

Comments are closed.