DCBOOKS
Malayalam News Literature Website

കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം മെയ് 15 മുതല്‍

കോട്ടയം: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവം മെയ് 15 മുതല്‍ 19 വരെ കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. 15-ന് വൈകിട്ട് 4.30ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ.കരുണാകരന്‍ അധ്യക്ഷത വഹിക്കും. എ പ്ലസ് നേടിയ ഗ്രന്ഥശാലകള്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ വെച്ച് സമ്മാനിക്കും. തുടര്‍ന്ന് കിടങ്ങൂര്‍ രാജേഷും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് നടക്കും.

16-ന് വൈകിട്ട് നാല് മണിക്ക് ചിരിക്കാന്‍ മറന്ന മലയാളി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. 17-ന് വൈകിട്ടും കാലാവസ്ഥാ വ്യതിയാനവും കേരളവും എന്ന വിഷയത്തില്‍ സെമിനാറുണ്ട്. വൈകിട്ട് ആറിന് മുരളീനാദ മാധുരി. 18-ന് ‘ചിന്താവിഷ്ടയായ സീത നൂറുവര്‍ഷം‘ എന്ന വിഷയത്തിലാണ് സെമിനാര്‍. വൈകിട്ട് മൂന്നിന് കവിസമ്മേളനം കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് ഓട്ടന്‍ തുള്ളല്‍. 19ന് രാവിലെ 10.30ന് ലൈബ്രറി സംഗമം കെ.സുരേഷ് കുറുപ്പ് എം.എല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം. ഡി സി ബുക്‌സ് ഉള്‍പ്പെടെ നിരവധി പ്രസാധകര്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നു.

Comments are closed.