DCBOOKS
Malayalam News Literature Website

കെ.എല്‍.എഫ് ഇംപ്രിന്റ് ടൂര്‍; വില്യം ഡാല്‍റിംപിളുമായുള്ള സംവാദം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രശസ്ത ചരിത്രകാരന്‍ വില്യം ഡാല്‍റിംപിളിന്റെ The Anarchy: The East India Company, Corporate Violence, and the Pillage of an Empire എന്ന ഏറ്റവും പുതിയ കൃതിയുടെ പ്രകാശനവും അദ്ദേഹവുമായുള്ള സംവാദവും സംഘടിപ്പിക്കുന്നു. ജനുവരി രണ്ടാം തീയതി വൈകിട്ട് 5.30ന് തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  പുസ്തകപ്രകാശനത്തിനുശേഷം നടക്കുന്ന സംവാദം ഡോ.സി.എസ്.വെങ്കിടേശ്വരനായിരിക്കും നയിക്കുക.

ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സഞ്ചാരസാഹിത്യകാരന്‍, കോളമിസ്റ്റ് തുടങ്ങിയ നിലകളില്‍ രാജ്യാന്തര പ്രശസ്തനായ വില്യം ഡാല്‍റിംപിള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യമേളയായ ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സഹസ്ഥാപകനും സഹസംവിധായകനുമാണ്. ചരിത്രപഠിതാക്കള്‍ക്കും വായനാപ്രേമികള്‍ക്കും ഒട്ടേറെ പുതുമകളും കൗതുകങ്ങളും സമ്മാനിക്കുന്ന ഡാല്‍റിംപിളിന്റെ The Anarchy: The East India Company, Corporate Violence, and the Pillage of an Empire ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സമഗ്രമായ ചരിത്രം രേഖപ്പെടുത്തുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഈ കൃതി ബ്ലൂംസ്ബറിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വില്യം ഡാല്‍റിംപിളുമായി സംവദിക്കാനും അദ്ദേഹത്തിന്റെ കൈയ്യൊപ്പോടു കൂടിയ പുസ്തകങ്ങള്‍ സ്വന്തമാക്കാനും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കും. ബ്ലൂംസ്ബറി ഇന്ത്യയുമായി സഹകരിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഡി സി കിഴക്കെമുറി ഫൗണ്ടേഷനും സംയുക്തമായാണ് ഇംപ്രിന്റ് ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.