DCBOOKS
Malayalam News Literature Website

‘ബുധിനി ഒരു നോവലിന്റെ പേര് മാത്രമല്ല’: സാറാ ജോസഫുമായുള്ള സംഭാഷണം നാളെ

തലശ്ശേരി: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫുമായി ഒരു അഭിമുഖസംഭാഷണം സംഘടിപ്പിക്കുന്നു. സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ ബുധിനിയെ ആസ്പദമാക്കി ഡോ.ആസാദായിരിക്കും സംഭാഷണം നടത്തുക. ഡിസംബര്‍ 13 വെള്ളിയാഴ്ച തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളെജില്‍ രാവിലെ 11.30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യസംവാദങ്ങള്‍ക്ക് കേരളത്തിലെ വിവിധ കോളെജുകള്‍ വേദിയാകുന്നു.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.