DCBOOKS
Malayalam News Literature Website

നാളത്തെ എഴുത്ത്: എം.മുകുന്ദന്റെ പ്രഭാഷണം മഹാരാജാസ് കോളെജില്‍ ഡിസംബര്‍ 12-ന്

കൊച്ചി: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റിന്റെ ഭാഗമായി കേരളത്തിലെ വിവിധ കോളെജുകളില്‍ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.മുകുന്ദന്റെ പ്രഭാഷണം ഡിസംബര്‍ 12-ന് നടക്കും. നാളത്തെ എഴുത്ത് എന്ന വിഷയത്തിലാണ് എം.മുകുന്ദന്‍ പ്രഭാഷണം നടത്തുക. 2019 ഡിസംബര്‍ 12-ന് എറണാകുളം മഹാരാജാസ് കോളെജിലെ മലയാളം ഹാളില്‍ രാവിലെ 10 മണി മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയില്‍ കേരളത്തിലെ വിവിധ കോളെജുകള്‍ വേദിയാകുന്നു.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

 

Comments are closed.