DCBOOKS
Malayalam News Literature Website

‘ബുധിനി ഒരു നോവലിന്റെ പേര് മാത്രമല്ല’: സാറാ ജോസഫിന്റെ പ്രഭാഷണം ഡിസംബര്‍ 13-ന്

തലശ്ശേരി: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റിന്റെ ഭാഗമായി കേരളത്തിലെ വിവിധ കോളെജുകളില്‍ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ ബുധിനിയെ ആസ്പദമാക്കിയുള്ള പ്രഭാഷണം ഡിസംബര്‍ 13-ന് നടക്കും. സാറാ ജോസഫ് തന്നെയാണ് പ്രഭാഷണം നിര്‍വ്വഹിക്കാനെത്തുക. 2019 ഡിസംബര്‍ 13-ന് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളെജില്‍ രാവിലെ 11.30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയില്‍ കേരളത്തിലെ വിവിധ കോളെജുകള്‍ വേദിയാകുന്നു.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.