DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023 പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പിന്റെ വിശദമായ കാര്യപരിപാടികള്‍ അടങ്ങുന്ന പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി. സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 12 മുതല്‍ 15 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഈ സാഹിത്യോത്സവം അരങ്ങേറുന്നത്.  കെ എല്‍ എഫ് 2023 ലെ മുഴുവന്‍ പരിപാടികളും അറിയാന്‍ KLF2023 ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ, https://play.google.com/store/apps/details?id=com.klf.user.keralaliteraturefestival

https://apps.apple.com/in/app/klf/id6444764749

മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം അമേരിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളില്‍നിന്നുള്ള അതിഥികളും 400-ലധികം പ്രഭാഷകരും കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക-കലാ മാമാങ്കത്തിന്റെ ഭാഗമാകും.  നോബല്‍ പുരസ്‌കാര ജേതാക്കളായ ആഡാ ഇ. യോനാത്ത്, അഭിജിത് ബാനര്‍ജി, അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാര ജേതാവ് ഗീതാഞ്ജലി ശ്രീ, ബുക്കര്‍ പുരസ്‌കാര ജേതാവ് ഷെഹാന്‍ കരുണതിലക എന്നിവര്‍ വിവിധ ചര്‍ച്ചകളുടെ ഭാഗമാകും. രാമചന്ദ്ര ഗുഹ, ഉഷ ഉതുപ്പ്, ശശി തരൂര്‍, ഷഹബാസ് അമന്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, ജെഫ്രി ആര്‍ച്ചര്‍, വില്ല്യം ഡാല്‍റിമ്പിള്‍, റെമോ ഫെര്‍ണാണ്ടസ്, പീയൂഷ് പാണ്ഡെ, ക്രിസ് ഗോപാലകൃഷ്ണന്‍, സഞ്ജീവ് സന്യാല്‍, പളനിവേല്‍ ത്യാഗരാജന്‍, മേഘ്‌നാഥ് ദേശായി, എം.ടി., സക്കറിയ, എം മുകുന്ദന്‍, ബെന്യാമിന്‍, കെ.ആര്‍. മീര തുടങ്ങി 400ലധികം പ്രമുഖര്‍ പങ്കെടുക്കും. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

 

Comments are closed.